ദില്ലി: മുന്‍ രാജ്യസഭാ എം.പിയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായിരുന്ന ചന്ദന്‍ മിത്ര 67 അന്തരിച്ചു.
മകൻ കൗശൻ മിത്രയാണ് ന്യൂഡല്‍ഹിയില്‍ മരണ വാർത്ത മാധ്യമങ്ങളെ അറിയിച്ചത്. ദീർഘനാളായി അച്ഛൻ അസുഖബാധിതനായിരുന്നു. കഴിഞ്ഞ ദിവസം രാത്രി മുതല്‍ അദ്ദേഹം നമ്മോടൊപ്പമില്ലെന്നായിരുന്നു കൗശൻ മിത്രയുടെ ട്വീറ്റ്.
2003 മുതല്‍ 2009 വരെ രാജ്യസഭയിലെ നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗമായിരുന്നു ചന്ദന്‍ മിത്ര. 2010ല്‍ അദ്ദേഹം ബി.ജെ.പി പ്രതിനിധിയായി മധ്യപ്രദേശില്‍ നിന്ന് വീണ്ടും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയുടെ അടുത്ത സഹായിയായിരുന്നു അദ്ദേഹം. 2018ല്‍ ബി.ജെ.പി വിട്ട അദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ മിത്ര ദി പയനീര്‍ പത്രത്തിന്റെ എഡിറ്ററും മാനേജിങ് ഡയരക്ടറുമായിരുന്നു.