റിയാദ്: ഹ്രസ്വ സന്ദർശനാർത്ഥം റിയാദിലെത്തിയ പുതുപള്ളി എംഎൽഎയും കോൺഗ്രസ് യുവ നേതാവുമായ ചാണ്ടി ഉമ്മന് റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒഐസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കരയുടെ നേതൃത്വത്തിൽ പ്രവർത്തകർ ഊഷ്മള സ്വീകരണം നൽകി.
ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷിക അനുസ്മരണത്തിൽ പങ്കെടുക്കുവാനാണ് അദ്ദേഹം റിയാദിൽ എത്തിയത്. പരിപാടിയുടെ ഭാഗമായി നാളെ ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തിൽ സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന “കുഞ്ഞൂഞ്ഞോർമ്മയിൽ” അനുസ്മരണ പരിപാടിയിൽ മുഖ്യാതിഥിയായി അദ്ദേഹം സംസാരിക്കും.
റിയാദ് വിമാനത്താവളത്തിൽ ചാണ്ടി ഉമ്മനെ സ്വീകരിക്കുന്നതിനായി ഒഐസിസി
ഗ്ലോബൽ, നാഷണൽ, സെൻട്രൽ, ജില്ലാ കമ്മിറ്റി ഭാരവാഹികളും, പ്രവർത്തകരും ഉൾപ്പെടെ നൂറ് കണക്കിന് പേർ സന്നിഹിതരായി. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര,പ്രോഗ്രാം കൺവീനർ ബാലുകുട്ടൻ തുടങ്ങി വിവിധ ഭാരവാഹികളുടെ നേതൃത്വത്തിൽ ചാണ്ടി ഉമ്മന് ബൊക്കയും ഷാളും അണീയിച്ചു സ്വീകരിച്ചു.
ഒഐസിസി വിവിധ മേഖല ഭാരവാഹികളായ കുഞ്ഞി കുമ്പള, ശിഹാബ് കൊട്ടുകാട്, റഷീദ് കൊളത്തറ, യഹിയ കൊടുങ്ങല്ലൂർ, റഹ്മാൻ മുനമ്പത്ത്, അബ്ദുള്ള വല്ലാഞ്ചിറ, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ രഘുനാഥ് പറശ്ശിനിക്കടവ്, ഷുക്കൂർ ആലുവ,അമീർ പട്ടണത്ത്, അബ്ദുൽ കരീം കൊടുവള്ളി, ഷംനാദ് കരുനാഗപള്ളി, സക്കീർ ധാനത്ത്, ജോൺസൺ മാർക്കോസ്, സൈഫ് കായംങ്കുളം, ജില്ലാ പ്രസിഡന്റുമാരായ മാത്യു എറണാകുളം, ശിഹാബ് പാലക്കാട്, വഹീദ് വാഴക്കാട്, കമറുദ്ധീൻ ആലപ്പുഴ, ഒമർ ഷരീഫ്, ബാബു കുട്ടി,ഹരീന്ദ്രൻ കണ്ണൂർ, ഷിജോ വയനാട് തുടങ്ങി ഭാരവാഹികളടക്കം നിരവധി പേർ സന്നിഹിതരായി.