ചാണ്ടി ഉമ്മൻ ജുലൈ 25 ന് – റിയാദിൽ: ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ സംബന്ധിക്കും

 

റിയാദ്: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമദിന അനുസ്മരണം യോഗം ജുലൈ 25- വെള്ളിയാഴ്ച വൈകിട്ട് ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തിൽ നടക്കും. പരിപാടിയിൽ പുതുപള്ളി എം.എൽ.എയും ഉമ്മൻ ചാണ്ടിയുടെ മകനുമായ ചാണ്ടി ഉമ്മൻ വിശിഷ്ട്ടാഥിതിയായി സംബന്ധിക്കും. പരിപാടിയുടെ ഭാഗമായി ജുലൈ 18 – വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒഐസിസി പ്രവർത്തകർക്കായി സംഘടിപ്പിക്കുന്ന പ്രസംഗ മത്സരവും, കൂടാതെ പൊതുജനങ്ങൾക്കായി ജുലൈ 25-ന് കാരിക്കേച്ചറടക്കം വിവിധ മത്സരങ്ങളും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറീയിച്ചു.

അതോടൊപ്പം ജീവകാരുണ്യ രംഗത്ത് നാട്ടിൽ ഏറ്റവും മികവ് തെളീയിച്ച ജനപ്രതിനിധിക്ക് ഉമ്മൻ ചാണ്ടിയുടെ പേരിൽ റിയാദ് ഒഐസിസി ഏർപ്പെടുത്തിയ ഉമ്മൻ ചാണ്ടി പുരസ്ക്കാര ജേതാവിനെ ചാണ്ടി ഉമ്മൻ ചടങ്ങിൽ പ്രഖ്യാപിക്കും. കെ.പി സി.സി ജനറൽ സെക്രട്ടറി പിഎ.സലീം, സി. ഹരിദാസ്, സോണി സെബാസ്റ്റ്യൻ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡിനർഹനായ ജനപ്രതിനിധിയെ തിരഞ്ഞെടുക്കുക. വിജയിക്കുള്ള അവാർഡ് പിന്നീട് നാട്ടിൽ വെച്ച് വിതരണം ചെയ്യുമെന്നും റിയാദ് ഒഐസിസി ഭാരവാഹികൾ അറീയിച്ചു.

spot_img

Related Articles

Latest news