32 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന കോയയ്ക്ക് (കോയ അളിയൻ) ഒലയ ചങ്ങാതിക്കൂട്ടം യാത്രയയപ്പ് നൽകി. ഒലയ പ്രദേശത്ത് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന കോയ, റിയാദിലെ ഒലയ അക്കാരിയ മാളിലായിരുന്നു ജോലി ചെയ്തിരുന്നത്. മലപ്പുറം ആനമങ്ങാട് കാലൂപ്പാറ സ്വദേശിയാണ്.
മുഹമ്മദ് കരുനാഗപ്പള്ളി ഉദ്ഘാടനം ചെയ്ത യാത്രയയപ്പ് ചടങ്ങിൽ ഷാജി മേലാറ്റൂർ അദ്ധ്യക്ഷനായിരുന്നു. ഇബ്രാഹിം തലശ്ശേരി കോയ അളിയനെ മൊമന്റോ നൽകി ആദരിച്ചു. മുഹമ്മദ് റാഫി, ഷാഫി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഷെഫീഖ് മുസ്ല്യാർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
മുനീർ മണപ്പള്ളി സ്വാഗതവും ഷബീബ് മണ്ണാർമല നന്ദിയും പറഞ്ഞ യോഗത്തിൽ നാസർ ഓച്ചിറ, താജുദ്ധീൻ മുഖത്തല, റഫീഖ് തലശ്ശേരി, നഹാസ് കൊല്ലം, സിയാദ് തുവ്വൂർ, റസാഖ് മംഗളൂർ, റിയാസ് ആനമങ്ങാട്, തുടങ്ങിയവരും സന്നിഹിതരായിരുന്നു.