കൗമാരത്തിന് സുരക്ഷയൊരുക്കാൻ ചങ്ക് ബ്രിഗേഡ്

മുക്കം: കൗമാരത്തിന് സുരക്ഷയൊരുക്കാൻ കൊടിയത്തൂർ പിടിഎം ഹയർ സെക്കണ്ടറി സ്കൂളിൽ ചങ്ക് ബ്രിഗേഡ് സജ്ജമായി. ജില്ലാ പഞ്ചായത്തിൻ്റെ എജ്യു കെയർ പദ്ധതിയുടെ ഭാഗമായുള്ള അഡോളസെൻ്റ് ഗ്രൂപ്പായാണ് ചങ്ക് ആരംഭിച്ചത്.

സുരക്ഷിത കൗമാരം ഉറപ്പാക്കാനും ചതികുഴികൾ തിരിച്ചറിയാനും കൗമാരക്കാരുടെ പഠന – പെരുമാറ്റ പ്രശ്നങ്ങൾ പരിഹരിക്കാനും കുട്ടികൾക്ക് ചങ്കായി ബ്രിഗേഡ് അംഗങ്ങളുടെ കൈത്താങ്ങുണ്ടാവും.

ചങ്ക് അംഗങ്ങൾക്കുള്ള പരിശീലന പരിപാടി സംവിധായകൻ ഫൈസൽ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ഡിഎച്ച്എം കെ മറിയുമ്മക്കുട്ടി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. ഡോ.കെ എം ഗോകുലൻ, എം പി ഷമീർ അഹമ്മദ് ക്ലാസെടുത്തു.

സജി വി തോമസ്, ഇ ടി മജീദ്, കെ കെ നവാസ്, കെ വി നവാസ്, പി സി അബ്ദുറഹിമാൻ, മഹ്ജൂർ സി, പി ടി നാസർ, നിസാം കാരശ്ശേരി, ഖമറുൽ ഇസ്ലാം, ഷാദിയ എം ടി, കെ ഫാസിൽ, സുഹൈൽ, സലിം പള്ളിത്തൊടുക, പി കെ സുലൈമാൻ, വി പി അജ്മൽ സംസാരിച്ചു.

ചങ്ക് കോ ഓർഡിനേറ്റർ പി ജി മുഹമ്മദ് സ്വാഗതവും മുഹമ്മദ് സയാൻ നന്ദിയും പറഞ്ഞു.

spot_img

Related Articles

Latest news