ചേക്കൂപാലം റെഗുലേറ്റർ കം ബ്രിഡ്ജി​ന് 31 കോടി രൂപ അനുവദിച്ചു.

അഞ്ചരക്കണ്ടിപുഴയുടെ കൈവഴിയായ ഉമ്മൻ‌ചിറ പുഴക്ക് കുറുകെ തലശ്ശേരി – അഞ്ചരക്കണ്ടി വിമാനത്താവള പാതയിൽ പിണറായി – എരഞ്ഞോളി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് നിർമിക്കുന്ന ചേക്കൂപാലം റെഗുലേറ്റർ കം ബ്രിഡ്ജി​ൻെറ നിർമാണത്തിന് 31 കോടി രൂപ അനുവദിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ മുൻകൈയെടുത്താണ് പദ്ധതി ആവിഷ്കരിച്ചതും കിഫ്ബി ഫണ്ടിൽ നിന്നും തുക അനുവദിച്ചതും. പ്രവൃത്തിയുടെ ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കും. പദ്ധതി യാഥാർഥ്യമായാൽ പിണറായി, എരഞ്ഞോളി, കതിരൂർ തുടങ്ങിയ സ്ഥലങ്ങളിൽ ഏകദേശം 2500 ഓളം സ്ഥലത്ത് ഉപ്പുവെള്ളം കയറുന്നത് തടഞ്ഞ് വീടുകളിലെ കിണറുകളിൽ ശുദ്ധജലം ലഭിക്കും. പുഴയിൽ നിന്ന് ഉപ്പുവെള്ളം കയറി ഏക്കർ കണക്കിന് സ്ഥലത്ത് യാതൊരു കൃഷിയും നടക്കാതെ തരിശായി കിടക്കുകയാണ്‌. ഇതിനും പരിഹാരമാവും. നിലവിലുള്ള ചേക്കൂപാലത്തിന്റെ കിഴക്കു ഭാഗത്താണ് റെഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മിക്കുക. നാലുവരിപ്പാത കൂടി വരുന്നതോടെ റെഗുലേറ്റർ കം ബ്രിഡ്ജിലൂടെ ഒരു ഭാഗത്തേക്കും നിർമാണം നടന്നു കൊണ്ടിരിക്കുന്ന പുതിയ ചേക്കൂപാലത്തിലൂടെ മറുഭാഗത്തേക്കും ഗതാഗതം നടത്തും. പ്രദേശത്തെ ജനങ്ങളുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ് ഈ പദ്ധതികള്‍ നടപ്പാക്കുന്നതിലൂടെ യാഥാര്‍ത്ഥ്യമാവുന്നത്.

മേഖലയിലെ വിനോദസഞ്ചാര വികസനത്തിനുള്ള നടപടികളും ഇതിന്റെ ഭാഗമായി സ്വീകരിക്കും.
Mediawings:

spot_img

Related Articles

Latest news