കപ്പ ചലഞ്ചുമായി ചെറുപുത്തൂർ യൂത്ത് ലീഗ്

മോങ്ങം: ലോക് ഡൗൺ മൂലം മാർക്കറ്റുകൾ അടച്ചതിനാൽ തങ്ങളുടെ വിഭവങ്ങൾ യഥാവിധി ജനങ്ങളിലേക്ക് എത്തിക്കാൻ പ്രയാസമനുഭവിക്കുന്ന കർഷകരെ സഹായിക്കുന്നതിന് വേണ്ടി ചെറുപുത്തൂർ യൂത്ത് ലീഗ് രംഗത്ത്. ഏക്ര കണക്കിന് കപ്പ ഉത്പാദിപ്പിച്ച് വിപണനം നടത്താൻ വേണ്ടി കൃഷി ചെയ്ത് പാകമായ കപ്പ കച്ചവട കേന്ദ്രങ്ങളിൽ എത്തിക്കാൻ സാധിക്കാതെ വിഷമാവസ്ഥയിലായ പ്രകാശൻ എന്ന കർഷകന്റെ അവസ്ഥ മനസ്സിലാക്കി ചെറുപുത്തൂർ യൂത്ത് ലീഗ് പ്രവർത്തകർ ,കർഷകന്റെ  മുഴുവൻ കപ്പയും നേരിട്ട് വാങ്ങി യാതൊരു വിധ ലാഭവും ആഗ്രഹിക്കാതെ മണിക്കൂറുകൾക്കുള്ളിൽ വിറ്റഴിച്ചു .

കോവിഡിന്റെ രണ്ടാം തരംഗം അതി രൂക്ഷമായ സാഹചര്യത്തിൽ ഞങ്ങളുണ്ട് കൂടെ…. എന്ന മുദ്രാവാക്യവുമായി രംഗത്തിറങ്ങിയ യുവാക്കൾ കോവിഡ് ടെസ്റ്റ് മരുന്നുകൾ ,അവശ്യ സാധനങ്ങൾ എത്തിക്കുക ,കോവിഡ് പോസിറ്റിവ് ആയ വീടുകൾ അണുനശീകരണം നടത്തുക ,ആംബുലൻസും വാഹന സൗകര്യങ്ങൾ ഉൾപ്പടെയുള്ള സഹായങ്ങൾ ചെയ്ത് കൊടുക്കുന്നതിന് വേണ്ടി മുഴുവൻ സമയവും പ്രവർത്തിക്കാൻ സന്നദ്ധരായ യുവാക്കൾ മാതൃകാപരമായ പ്രവർത്തനങ്ങളാണ് കാഴ്ച്ച വെക്കുന്നത് .കഴിഞ്ഞ ദിവസം ചെറുപുത്തൂർ ഗവണ്മെന്റ് ഹോമിയോ ആശുപത്രി യും , നിരവധി വീടുകളും അണു നശീകരണം നടത്തിയിരുന്നു .റഫീഖ് കെ, സിദ്ധീഖ് വി, മുനീർ, ഷാഹിദ് ടി കെ, റഫീഖ് പി, ഫായിസ് കെ തുടങ്ങിയവർ നേതൃത്വം നൽകി .

spot_img

Related Articles

Latest news