ചെറുവാടി ചാലിയാർ അഡ്വഞ്ചർ ടൂറിസം: ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചു

മുക്കം: ചെറുവാടി ചാലിയാർ അഡ്വഞ്ചർ ടൂറിസം പദ്ധതിയുടെ ഭാഗമായി കോഴിക്കോട്-മലപ്പുറം ജില്ലകളിലെ പത്തോളം പഞ്ചായത്തുകളെ ഉൾപെടുത്തി നടപ്പിലാക്കാനുദ്ദേശിക്കുന്ന തീര ദേശ ജല ടൂറിസം പ്രദേശം നാട്ടുകാരുടേയും ജന പ്രധിനിഥികളുടേയും സാനിധ്യത്തിൽ ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചു, പദ്ധതി എംഡി അബ്ദുറഹ്മാൻ (മർകസ് നോളജ് സിറ്റി എംഡി) പദ്ധതിയെ കുറിച്ച് ജനപ്രതിനിധികളോടും നാട്ടുകാരോടും വിശദീകരിച്ചു, വിവിധ ഡിപ്പാർട്ട്മെന്റിൽ നിന്നും വന്ന ഉദ്യോഗസ്ഥ സംഘം പ്രദേശം പദ്ധതി നടപ്പിലാക്കാനുചിതമാണെന്ന് വിലയിരുത്തി. ബ്ലോക്ക് പഞ്ചായത്ത് മെബർ സുഹ്റ വെള്ളങ്ങോട്ട്, വാർഡ് മെബർ അബ്ദുൽ മജീദ് റിഹ് ല, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എംടി റിയാസ്, ഫസൽ കൊടിയത്തൂർ, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിടണ്ട് കെവി അബ്ദു റഹമാൻ, ഗുലാം ഹുസൈൻ കൊളക്കാടൻ, അഷ്റഫ് കൊളക്കാടൻ,കെവി അബ്ദുസ്സലാം മാസ്റ്റർ, നിയാസ് ചെറുവാടി, മുഹമ്മദ് കുട്ടി കുറുവാടങ്ങൽ,അബ്ദുസ്സലാം കോട്ടൺ സ്പോട്ട്, അസീസ് പുത്തലത്ത്,അസ്ലം പാണക്കാടൻ, ഷരീഫ് കൂട്ടകടവത്ത്, അബ്ദുള്ള കഴായിക്കൽ, അബ്ദുറഹ്മാൻ, എൻപി മുഹമ്മദ്, തുടങ്ങിയവർ സംബന്ധിച്ചു,പദ്ധതി നടപ്പിലാക്കാനുള്ള പൂർണ്ണ പിന്തുണ ഗ്രാമ പഞ്ചായത്തിന്റെ ഭാഗത്ത് നിന്നുണ്ടാവുമെന്നും ജന പ്രതിനിധികൾ വാഗ്ദാനം ചെയ്തു, ജില്ലാ കളക്ടറുടെ സന്ദർശനത്തിന് മുന്നോടിയായി വരും ദിവസങ്ങളിൽ നാട്ടുകാരുടെ വിപുലമായ യോഗം ചേരുമെന്നും ജന പ്രതിനിധികൾ അറിയിച്ചു.

spot_img

Related Articles

Latest news