മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്യന്‍ സന്ദര്‍ശനത്തിന് തുടക്കം. ഇന്ന് വൈകിട്ടോടെ മുഖ്യമന്ത്രിയും സംഘവും നോര്‍വെയിലെത്തി.
നോര്‍വെയിലെ ഇന്ത്യന്‍ സ്ഥാനപതി ഡോക്ടര്‍ ബാലഭാസ്‌കര്‍ മുഖ്യമന്ത്രിയെ സ്വീകരിച്ചു. മന്ത്രിമാരായ പി രാജീവും വി അബ്ദുറഹിമാനും മുഖ്യമന്ത്രിയ്ക്ക് ഒപ്പമുണ്ട്. നാളെ നോര്‍വെ ഫിഷറീസ് മന്ത്രിയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. നോര്‍വെയിലെ വ്യാപാര സമൂഹവുമായും കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. രണ്ട് ദിവസം മുമ്പ് നിശ്ചയിച്ച യാത്ര കോടിയേരി ബാലകൃഷ്ണന്റെ മരണത്തെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. നോര്‍വെയ്ക്ക് പിന്നാലെ യുകെ, ഫിന്‍ലന്‍ഡ് എന്നീ രാജ്യങ്ങളും മുഖ്യമന്ത്രി സന്ദര്‍ശിക്കും.
അതേസമയം മുഖ്യമന്ത്രിയുടെ യൂറോപ്യന്‍ യാത്രയെ കുറിച്ച് ഔദ്യോഗികമായി അറിയിക്കാത്തതില്‍ ഗവര്‍ണര്‍ക്ക് അതൃപ്തിയുണ്ട്. രേഖാ മൂലമോ, രാജ്ഭവനില്‍ നേരിട്ട് എത്തിയോ യാത്രാവിവരം അറിയിക്കുന്ന പതിവ് തെറ്റിച്ചതിലാണ് അതൃപ്തി. ഇന്നലെ കണ്ണൂരില്‍ കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയപ്പോഴാണ് യാത്രാവിവരം മുഖ്യമന്ത്രി ഗവര്‍ണറോട് പറഞ്ഞതെന്നാണ് രാജ്ഭവന്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.