മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് നാളെ തുടക്കമാകും; സൗദി സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ചു, ബഹ്റൈൻ ഒമാൻ ഖത്തര്‍ യുഎഇ തുടങ്ങിയ രാജ്യങ്ങളില്‍ സന്ദര്‍ശിക്കാം; സ്ഥിരീകരണവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഗള്‍ഫ് പര്യടനത്തിന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അനുമതി നല്‍കി.സൗദി ഒഴികെയുളള രാജ്യങ്ങളില്‍ സന്ദർശനം നടത്താനാണ് അനുമതി ലഭിച്ചത്. മുഖ്യമന്ത്രിയുടേയും സംഘത്തിന്‍റെയും മാരത്തോണ്‍ ഗള്‍ഫ് പര്യടനം നാളെ ആരംഭിക്കാനിരിക്കെയാണ് സൗദി സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ചത്. സൗദി ഒഴികെയുള്ള മറ്റ് രാജ്യങ്ങളില്‍ മുഖ്യമന്ത്രിയും സംഘവും സന്ദർശനം നടത്തും. മുഖ്യമന്ത്രിക്കൊപ്പം സജി ചെറിയാനും പേഴ്സണല്‍ അസിസ്റ്റന്റ് വിഎം സുനീഷിനുമാണ് ഔദ്യോഗിക യാത്രാനുമതി. ബഹ്റൈൻ ഒമാൻ ഖത്തര്‍ യുഎഇ രാജ്യങ്ങളില്‍ സന്ദര്‍ശിക്കുന്നതിന് നേരത്തെ തന്നെ അനുമതി ആയിരുന്നു.

ചൊവ്വാഴ്ച വൈകീട്ട് യാത്ര തിരിക്കുന്ന മുഖ്യമന്ത്രിയും സംഘവും ഡിസംബര്‍ ഒന്ന് വരെ വിവിധ തീയതികളില്‍ യാത്ര ചെയ്യാനാണ് തീരുമാനിച്ചിട്ടുണള്ളത്. 16 ന് ബഹ്റൈനില്‍ പ്രവാസി മലയാളി സംഗമത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമാകുന്നത്. അതിന് ശേഷം സൗദി യാത്ര തീരുമാനിച്ചെങ്കിലും അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് യാത്ര ഷെഡ്യൂളിലും മാറ്റം ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിക്കുന്നത്.

22ന് മസ്കറ്റില്‍ എത്തുന്ന മുഖ്യമന്ത്രി 24 ന് പൊതുപരിപാടിയുടെ ഭാഗമാകും. തുടർന്ന് 25ന് സലാലയിലും ഒരു പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കും. ഇതേതുടർന്ന് 26 ന് കൊച്ചിയിലെത്തി 28 രാത്രി ഖത്തറിലേക്ക് യാത്ര തിരിക്കാനാണ് നിലവിലെ തീരുമാനം. 30 ന് ഖത്തറിലെ പരിപാടിക്ക് ശേഷം തിരികെ തിരുവനന്തപുരത്തെത്തും. അടുത്ത യാത്ര ആരംഭിക്കുന്നത് നവംബര്‍ 5 നാണ്, കുവൈത്തിലെ പരിപാടികളില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രി അവിടുന്ന് അബുദാബിയിലെത്തും. തുടർന്നുള്ള അഞ്ച് ദിവസവും മുഖ്യമന്ത്രി അബുദാബിയിലുണ്ടാകും. മകൻ വിവേക് കിരണ്‍ വിജയൻ അബുദാബിയിലാണ് ജോലി ചെയ്യുന്നത്. ലാവലിൻ കേസുമായി ബന്ധപ്പെട്ട് ഇഡി സമൻസ് അയച്ചതുമായി ബന്ധപ്പെട്ട വിവാദം ചർച്ചയായിരിക്കെയാണ് മകനെ മുഖ്യമന്ത്രി കാണുന്നത്.

spot_img

Related Articles

Latest news