തിരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനങ്ങൾ പാലിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജൂണ്‍ 11 മുതല്‍ സെപ്തംബര്‍ 10 വരെ 100 ദിന പരിപാടി നടത്തും. കൊവിഡിന്റെ രണ്ടാം തരംഗത്തിന്റെ തീവ്രത അനുഭവപ്പെടുന്ന ഈ ഘട്ടത്തിലും സാമ്ബത്തിക വളര്‍ച്ചക്ക് ആക്കം കൂട്ടുവാനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കലും അടിയന്തര കടമയായി വന്നിരിക്കുന്നു. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക സുരക്ഷ എന്നീ മേഖലകളില്‍ കൈവരിച്ച നേട്ടങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനും സാമ്ബത്തിക വളര്‍ച്ച കൂടുതല്‍ വേഗത്തിലാക്കാനും ഗുണമേന്‍മയുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമുള്ള നയങ്ങള്‍ക്കും പരിപാടികള്‍ക്കുമാണ് പ്രാധാന്യം നല്‍കുന്നത്. ശാസ്ത്ര സാങ്കേതിക മേഖലയിലും നൈപുണ്യ വികസന രംഗത്തും ശ്രദ്ധ കേന്ദ്രീകരിച്ച്‌ വിജ്ഞാനത്തിലധിഷ്ഠിതമായ സമ്ബദ്ഘടനയുടെ നിര്‍മിതി സാധ്യമാക്കുകയാണ് ലക്ഷ്യം.

അതീവ ദാരിദ്ര്യ നിര്‍മാര്‍ജനം, സാമ്ബത്തിക, സാമൂഹിക അസമത്വങ്ങള്‍ ഇല്ലായ്മ ചെയ്യല്‍, പ്രകൃതി സൗഹൃദ വികസന പരിപ്രേക്ഷ്യം നടപ്പില്‍ വരുത്തല്‍, ആരോഗ്യകരമായ നാഗരിക ജീവിതത്തിന് അനുയോജ്യമാംവിധം ആധുനിക ഖരമാലിന്യ സംസ്‌കരണ രീതി അവലംബിക്കല്‍ എന്നിവയ്ക്ക് അതീവ ശ്രദ്ധ നല്‍കും. കാര്‍ഷിക മേഖലയില്‍ ഉത്പാദന വര്‍ധനക്കൊപ്പം വിഷരഹിതമായ ആഹാര പദാര്‍ഥങ്ങളുടെ നിര്‍മാണവും പ്രധാന ലക്ഷ്യമാണ്. ഈ ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള സമയബന്ധിത ആസൂത്രണത്തിന്റെ ഭാഗമായാണ് 100 ദിന പരിപാടി നടപ്പിലാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാറിന്റെ പ്രധാന പ്രഖ്യാപനങ്ങള്‍:

1. 20 ലക്ഷം അഭ്യസ്ത വിദ്യര്‍ക്ക് കെ ഡിസ്‌ക് വഴി തൊഴില്‍ ഉറപ്പാക്കും.
2. 77350 തൊഴില്‍ അവസരം വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ നൂറു ദിനം കൊണ്ട് സൃഷ്ടിക്കും.
3. 945 കോടി 35 ലക്ഷം രൂപയുടെ ഒമ്ബത് റോഡ് പദ്ധതികള്‍ നൂറു ദിനം കൊണ്ട് നടപ്പാക്കും.
4. 2000 പട്ടയങ്ങള്‍ നൂറു ദിനം കൊണ്ട് വിതരണം ചെയ്യും.
5. ലൈഫ് മിഷന്‍ വഴി 10000 വീടുകള്‍ കൂടി പൂര്‍ത്തിയാക്കും.
6. 200 കോടിയുടെ ധനസഹായം കൊവിഡ് മൂലം ദുരിതം അനുഭവിക്കുന്ന വിഭാഗങ്ങള്‍ക്ക് നല്‍കും.
7. 90 സ്‌കൂള്‍ കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്യും.
8. സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യക്കിറ്റ് നല്‍കും.
9. 100 കോടിയുടെ വായ്പ പദ്ധതി മടങ്ങി വന്ന പ്രവാസികള്‍ക്ക് നല്‍കും.
10. ചെല്ലാനത്തെ കടലാക്രമണം തടയാന്‍ നൂതന സാങ്കേതിക വിദ്യ.
11. പൊതുമരാമത്ത് വകുപ്പ് ഈ നൂറുദിനങ്ങളില്‍ 1519.57 കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തീകരിക്കും.
200.10 കോടിയുടെ കിഫ്ബി റോഡ്- പാലം പദ്ധതികള്‍ നൂറ് ദിവസത്തിനകം ഉദ്ഘാനം ചെയ്യും.
12. നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ നല്‍കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഒരു വിദ്യാര്‍ഥിക്ക് പതിനായിരം രൂപ, പലിശ രഹിത വായ്പ നല്‍കുമെന്നാണ് പ്രഖ്യാപനം.
13. സ്മാര്‍ട്ട് ഫോണിന് 10,000 രൂപ നിരക്കില്‍ പലിശ രഹിത വായ്പ നല്‍കും.

spot_img

Related Articles

Latest news