കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ആശുപത്രി വിട്ടേക്കും. കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയതിനെ തുടർന്നാണ് തീരുമാനം.
മുഖ്യമന്ത്രിക്ക് പുറമെ മകൾ വീണ, മരുമകൻ മുഹമ്മദ് റിയാസ്, ചെറു മകൻ ഇഷാൻ എന്നിവരും ആശുപത്രിയിൽ ഉണ്ടായിരുന്നു. ഭാര്യ കമലക്ക് കോവിഡ് ബാധ ഇല്ലെങ്കിലും ചെറുമകന് കൂട്ടായി ആശുപത്രിയിൽ ഉണ്ടായിരുന്നു.
മെഡിക്കൽ കോളജ് പേവാർഡ് ഒന്നാം നിലയിലെ കോവിഡ് വി.ഐ.പി വാർഡിലാണ് മുഖ്യമന്ത്രിക്കും കുടുംബത്തിനും ചികിത്സാ സൗകര്യം ഒരുക്കിയിരുന്നത്.