പൂവാര്‍: കരുംകുളം ഗ്രാമ പഞ്ചായത്തിലെ പുതിയതുറ കുളപ്പാറ ഹൗസില്‍ ഉണ്ണി സജിത ദമ്ബതികളുടെ ഏക മകന്‍ ഫാബിയോ തിരയില്‍പ്പെട്ട് മരിച്ചു.
പുതിയതുറ ഫിഷ് ലാന്‍ഡിംഗ് സെന്ററിന് സമീപം കളിച്ചു കൊണ്ടിരുന്ന കുട്ടി ശക്തിയോടെ ഉയര്‍ന്ന് പൊങ്ങിയ തിരയില്‍പ്പെടുകയായിരുന്നു. ഞായറാഴ്ചയായിരുന്നു സംഭവം. ഓടിക്കൂടിയവര്‍ കുട്ടിയെ വീണ്ടെടുത്ത് കാഞ്ഞിരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പോസ്റ്റ് മോര്‍ട്ടത്തിനുശേഷം പുതിയതുറയില്‍ സംസ്‌കരിച്ചു. പൂവാര്‍ കോസ്റ്റല്‍ പൊലീസ് കേസെടുത്തു.