നൂതന കൃഷി രീതികളിൽ പരിശീലനം നേടി കുട്ടി കർഷകർ

മുക്കം: കാർഷിക രംഗത്തെ പുത്തൻ രീതികളെക്കുറിച്ചും ഫലവൃക്ഷത്തൈകളുടെ പരിചരണത്തെക്കുറിച്ചും വിദ്യാർത്ഥികൾ കണ്ടറിഞ്ഞു. കാരശ്ശേരി എച്ച്.എൻ.സി കെ എം എയുപി സ്കൂൾ കാർഷിക ക്ലബ് പൊയിലിൽ അഗ്രോ ഫാമിന്റെ സഹകരണത്തോടെ നടത്തിയ പരിശീലനത്തിലാണ് വിദ്യാർത്ഥികൾ നൂതന കൃഷി രീതികൾ പരിചയപ്പെട്ടത്.

പച്ചക്കറി കൃഷിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ , ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ് തുടങ്ങിയവ കുട്ടികൾ സ്വയം ചെയ്ത് പരിശീലിച്ചു. കൃഷി ഓഫീസർ രേണുക പരിശീലനം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ റുഖിയ റഹീം അധ്യക്ഷത വഹിച്ചു. സൗജന്യമായി വിതരണം ചെയ്ത പച്ചക്കറി തൈകൾ പി ടി എ പ്രതിനിധികൾ ഏറ്റുവാങ്ങി. പൊയിലിൽ അഗ്രോ ഫാം ഉടമ പൊയിലിൽ അബ്ദു ബഡ്ഡിംഗിൽ പരിശീലനം നൽകി. പി.ടി എ പ്രസിഡണ്ട് വി.പി. ഷിഹാബ്, എം.പി അസയിൻ മാസ്റ്റർ, ജ്യോതിഷ്. ഇ , ലുഖ്മാൻ കെ , റാഷിദ. പി , അർച്ചന .കെ സംസാരിച്ചു.

spot_img

Related Articles

Latest news