റിയാദ്: രാജ്യത്തിന്റെ സമസ്ത മേഖലകളിലും നെഹ്റുവിന്റെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ടെന്ന് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ. ഭരണഘടനയുടെ രൂപീകരണത്തിലും, വിദേശ നയതന്ത്ര രംഗത്തും, വിദ്യാഭ്യാസ നയങ്ങളിലും, കാര്‍ഷിക വ്യവസായ ബഹിരാകാശ ശാസ്ത്ര സാങ്കേതിക രംഗത്തും, നയങ്ങളിലുമെല്ലാം നെഹ്റുവിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള കാഴ്ച്ചപ്പാടുകളുടെ പ്രതിഫലനങ്ങളുടെ ഫലമാണ് ഇന്ന് നമുക്ക് കാണാന്‍ സാധിക്കുന്നതെന്നും, ഫാസിസ്റ്റ് ഭരണകൂടം എത്രമാത്രം പൊളിച്ചെഴുതാന്‍ ശ്രമിച്ചാലും വേരറ്റുപോകാന്‍ വിസമ്മതിക്കും വിധം സുദൃഢമാണ് ഈ കൈയൊപ്പുകളെന്ന് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ 135-ാമത് ജന്മദിനത്തില് ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ശിശുദിന പരിപാടി ഉൽഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ധേഹം.
ബത്ഹ സബർമതി ഓഫീസിൽ നടന്ന പരിപാടിക്ക് ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് രഘുനാഥ് പറശ്ശിനിക്കടവ് അധ്യക്ഷത വഹിച്ചു.ഒ.ഐ.സി.സി നാഷണൽ കമ്മിറ്റി അംഗം അഡ്വ: എൽ.കെ അജിത്ത് മുഖ്യപ്രഭാഷണം നടത്തി.ഡല്‍ഹിയിലെ പ്രസിദ്ധമായ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയോടും, നെഹ്റു മ്യൂസിയത്തോടും മോദി സര്‍ക്കാര്‍ തുടര്‍ച്ചയായി പുലര്‍ത്തുന്ന അസഹിഷ്ണുതയും അവ പിടിച്ചെടുക്കാനും പേരു മാറ്റാനും ഉള്‍പ്പടെ നടത്തിയ ശ്രമങ്ങളും നെഹ്റുവിന്റെ പേരുപോലും അവരെ എത്രമാത്രം അസ്വസ്ഥമാക്കുന്നുണ്ടെന്നും, ഒരു പക്ഷേ തകർക്കാൻ ശ്രമിക്കുംതോറും കൂടുതൽ കൂടുതൽ ശക്തമായി വർത്തമാന ഇന്ത്യയിൽ വീണ്ടും വീണ്ടും ഓർമിക്കപ്പെടുന്ന രാഷ്ട്രീയ പ്രതീകം ജവഹർലാൽ നെഹ്റു മാത്രമായിരിക്കുമെന്നും മുഖ്യപ്രഭാഷണം നടത്തി കൊണ്ട് അദ്ധേഹം പറഞ്ഞു. ഭാരവാഹി കളായ ഫൈസൽ ബാഹസ്സൻ,യഹ്യ കൊടുങ്ങല്ലൂർ,മൃദുല വിനീഷ്,നാസർ വലപ്പാട്,ഹകീം പട്ടാമ്പി,സലാം ഇടുക്കി,ഷാജി മഠത്തിൽ എന്നിവർ സംസാരിച്ചു.പ്രോഗ്രാം കൺവീനർ അമീർ പട്ടണത്ത് സ്വാഗതവും സെക്രട്ടറി
ജോൺസൺ മാർക്കോസ് നന്ദിയും പറഞ്ഞു.
ഒഐസിസി ഭാരവാഹികളായ സുരേഷ് ശങ്കർ,ശുകൂർ ആലുവ, അബ്ദുൽ കരീം കൊടുവള്ളി, ഷംനാദ് കരുനാഗപ്പള്ളി,
റഫീഖ് വെമ്പായം, അസ്ക്കർ കണ്ണൂർ,മൊയ്ദീൻ മണ്ണാർക്കാട്,സൈനുദ്ധീൻ പാലക്കാട്,ഷഫീക് പുരക്കുന്നിൽ,മുസ്തഫ പാലക്കാട്, കെ.കെ തോമസ്, ശരത് സ്വാമിനാഥൻ,മജു സിവിൽ സ്റ്റേഷൻ, സിദ്ധീഖ് കല്ലു പറമ്പൻ, ബഷീർ കോട്ടയം,അൻസാർ പാലക്കാട്,സ്മിത മുഹിയിദ്ധീൻ,സിംന നൗഷാദ്,സൈഫുന്നീസ സിദീഖ്, കമറുദ്ധീൻ താമരകുളം, സോണി പാറക്കൽ,ത്വൽഹത്ത് തൃശൂർ,എന്നിവർ സന്നിഹിതരായി.
മുനീർ ഇരിക്കൂർ, ബിനോയ് മാത്യു,ഹരീന്ദ്രൻ പയ്യന്നൂർ,നൗഷാദ് ഇടുക്കി, വഹീദ് വാഴക്കാട്,അൻസാർ വർക്കല, സമീർ മാളിയേക്കൽ, ഹാഷിം കണ്ണാടി പറമ്പ്,ജംഷാദ് തുവൂർ,അൻസായി, ഷൌക്കത്ത്, അലക്സ് കൊല്ലം,ഉമ്മർ ശരീഫ്,സത്താർ ഓച്ചിറ,, വിനീഷ് ഒതായി,എന്നിവർ നേതൃത്വം നൽകി.