മസ്കത്ത്: കൈരളി റൂവി കൂട്ടായ്മ റൂവി ലുലു ഹൈപ്പര്‍മാര്‍ക്കറ്റുമായി സഹകരിച്ച് ‘ബിയോണ്ട് ദ ഫ്രയിം’എന്ന പേരില്‍ ശിശുദിനാഘോഷം സംഘടിപ്പിച്ചു.
ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ് അംഗവും സാമൂഹിക പ്രവര്‍ത്തകനുമായ അംബുജാക്ഷന് ഉദ്ഘാടനം ചെയ്തു. സുഗതന് അധ്യക്ഷത വഹിച്ചു. കൈരളി റൂവി യൂനിറ്റ് സെക്രട്ടറി റിയാസ് കോട്ടപ്പുറത്ത് സ്വാഗതവും അഭിലാഷ് ശിവന് നന്ദിയും പറഞ്ഞു.
കൈരളിയുടെയും ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിഭാഗത്തിന്റെയും നേതാക്കളും ലുലു മാനേജ്മെന്റ് പ്രതിനിധികളും സംബന്ധിച്ചു. കുട്ടികള്‍ക്കായുള്ള ചിത്രരചന, ക്വിസ്, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള വിവിധതരം ഗെയിമുകള്‍ എന്നിവയായിരുന്നു ആകര്‍ഷണം.
വിജയികള്‍ക്കും പങ്കെടുത്ത മുഴുവന്‍ പേര്‍ക്കും സമ്മാനം നല്കി. ഇത് രണ്ടാം തവണയാണ് കൈരളി റൂവി കൂട്ടായ്മ റൂവി ലുലു സൂക്കുമായി സഹകരിച്ച് പരിപാടി സംഘടിപ്പിക്കുന്നത്.