താന്‍ കുഴിച്ച കുഴിയില്‍ ചൈന; ക്വാറന്റൈന്‍ സെന്ററുകള്‍ ഉയരുന്നു

ബീജിംഗ്: ചൈനയില്‍ കൊറോണ രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു. ഒരിടവേളയ്‌ക്ക് ശേഷം ചൈനയില്‍ പലയിടത്തും ക്വാറന്റൈന്‍ സെന്ററുകളും താത്കാലിക ആശുപത്രികളും ഉയര്‍ന്നു തുടങ്ങിയിരിക്കുകയാണ്.ഇവിടെ കൊറോണ രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്
നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് രാജ്യത്ത് വീണ്ടും കൊറോണ വലിയ തോതില്‍ വ്യാപിക്കുന്നത്. രോഗികളുമായി സമ്ബര്‍ക്കം പുലര്‍ത്തുന്നവരെയെല്ലാം കൂട്ടത്തോടെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ്. സീറോ-കൊവിഡ് എന്ന ലക്ഷ്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണ് എല്ലായിടത്തും ഏര്‍പ്പെടുത്തിയിരിക്കുന്നത്.കഴിഞ്ഞ ദിവസം മാത്രം മേഖലയില്‍ 7000ത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

spot_img

Related Articles

Latest news