ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി നിലച്ചതോടെ ചൈനയും റഷ്യയും വാക്സിൻ കയറ്റുമതി ഊർജ്ജിതമാക്കുന്നു . ശ്രീലങ്ക, ചൈനയുടെ വാക്സിൻ ഉപയോഗം ആരംഭിച്ചു. നേപ്പാളും ചൈനീസ് വാക്സിൻ ഇറക്കുമതി ആരംഭിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
വാക്സിൻ ലഭിക്കാത്തതിനെ തുടർന്ന് നേപ്പാൾ വാക്സിനേഷൻ നിർത്തിവച്ചിരുന്നു. ഇന്ത്യയുടെ ആസ്ട്ര സിനെക വാക്സിനും ചൈനയുടെ സിനോഫം വാക്സിനും ലഭ്യത നിലച്ചതിനെ തുടർന്ന് വിതരണം നേപ്പാൾ നിർത്തിവച്ചിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസം ചൈനയുടെ വാക്സിൻ ലഭിച്ചതിനെ തുടർന്ന് വിതരണം പുനരാരംഭിച്ചു. ആഭ്യന്തര ആവശ്യത്തിനു തികയാതെ വന്നതിനെ തുടർന്ന് കയറ്റുമതി ഇന്ത്യ താത്കാലികമായി നിർത്തിവച്ചിരുന്നു. ഇതാണ് നമ്മുടെ അയൽരാജ്യങ്ങൾക്കു മറ്റു രാജ്യങ്ങളെ ആശ്രയിക്കേണ്ടതായി വന്നിട്ടുള്ളതു.