ചൈനയുടെ രണ്ടാം കോവിഡ്​ വാക്​സിനും ലോകാരോഗ്യ സംഘടനയുടെ അംഗീകാരം

ബെയ്​ജിങ്​: കോവിഡിനെതിരെ ചൈന വികസിപ്പിച്ച മറ്റൊരു വാക്​സിന്​ കൂടി ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. മാസങ്ങള്‍ക്ക്​ മുമ്പ് അനുമതി നല്‍കിയ ‘സിനോഫാമി’ന്റെ പിന്‍ഗാമിയായി എത്തിയ ‘സിനോവാകി’​നാണ്​ അനുമതി. നിരവധി രാജ്യങ്ങള്‍ ഈ മരുന്ന്​ നിലവില്‍ ഉപയോഗിച്ചുവരുന്നുണ്ട്​.

സുരക്ഷയിലും നിര്‍മാണത്തിലും ഫലപ്രാപ്​തിയിലും രാജ്യാന്തര മാനദണ്​ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന്​ അംഗീകാരം നല്‍കിയ ലോകാരോഗ്യ സംഘടന അറിയിച്ചു.

18 വയസ്സില്‍ കൂടുതലുള്ളവര്‍ക്കാണ്​ നിലവില്‍ ഇത്​ ഉപയോഗിക്കാനാവുക. പരീക്ഷണങ്ങളില്‍ പ​ങ്കെടുത്ത പകുതിയിലേറെ പേരിലും രോഗം വരാതെ സൂക്ഷിച്ചതായും ഗുരുതരമാകാതെ 100 ശതമാനം പേരെയും സംരക്ഷിച്ചതായും റിപ്പോര്‍ട്ട്​ പറയുന്നു.

അടിയന്തര ഉപയോഗങ്ങള്‍ക്ക്​ ഒരു ചൈനീസ്​ വാക്​സിന്‍ കൂടി എത്തുന്നതോടെ ആഗോള വിപണിയില്‍ വാക്​സിന്‍ ക്ഷാമം ഒരു പരിധി വരെ തടയാനാകുമെന്നാണ്​ ലോകാരോഗ്യ സംഘടനയുടെ കണക്കുകൂട്ടല്‍.

ചൈനക്ക് പുറമെ ചിലി, മെക്​​സിക്കോ, ബ്രസീല്‍, ഇന്തോനേഷ്യ, തായ്​ലന്‍ഡ്​, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ നേരത്തെ ഈ വാക്​സിന്‍ ഉപയോഗപ്പെടുത്തിവരുന്നുണ്ട്​. മേയ്​ വരെ 60 കോടി വാക്​സിന്‍ ചൈനയിലും വിവിധ രാജ്യങ്ങളിലുമായി വിതരണം ചെയ്​തിട്ടുണ്ട്​.

രണ്ട് ​- എട്ട്​ ഡിഗ്രി സെല്‍ഷ്യസില്‍ റഫ്രിജറേറ്ററുകളില്‍ ഇത്​ സൂക്ഷിക്കാനാകുമെന്നതാണ്​ സിനോവാകി​ന്റെ പ്രധാന ഗുണം. മറ്റുള്ളവ കൂടുതല്‍ തണുപ്പിലേ സൂക്ഷിക്കാനാകൂ.

spot_img

Related Articles

Latest news