താലിബാനെ പിന്തുണച്ചും പുകഴ്​ത്തിയും ചൈനീസ്​ വിദേശകാര്യ മന്ത്രാലയം വീണ്ടും രംഗത്ത്​.

താലിബാനെ പിന്തുണച്ചും പുകഴ്​ത്തിയും ചൈനീസ്​ വിദേശകാര്യ മന്ത്രാലയം വീണ്ടും രംഗത്ത്​. വിദേശകാര്യ മന്ത്രാലയം വക്താവ്​ ഹ്യൂ ച്യുന്‍യിങ്ങാണ്​ ഔദ്യോഗിക പ്രസ്​താവനയിലൂടെ നിലപാട്​ വ്യക്തമാക്കിയത്​.അഫ്​ഗാനിസ്​താന്‍റെ പരമാധികാരം മാനിക്കുന്ന തങ്ങള്‍ താലിബാനുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണെന്ന്​ ഹ്യൂ ച്യന്‍യിങ്​ പറഞ്ഞു.

‘താലിബാന്‍ കഴിഞ്ഞ തവണ അധികാരത്തിലിരുന്നതിനേക്കാള്‍ സമചിത്തതയുള്ളവരും യുക്തിയുള്ളവരുമാണെന്ന്​ നിരവധി പേര്‍ വിശ്വസിക്കുന്നുണ്ട്​. താലിബാന്‍ ഗുണാത്മകമായ ഭരണം നടത്തുമെന്നും യോജിച്ച രാഷ്​ട്രീയ അന്തരീക്ഷം ഉണ്ടാക്കുമെന്ന​ും എല്ലാവരെയും ഉള്‍കൊള്ളുമെന്നും ചൈന പ്രതീക്ഷിക്കുന്നു”.

”തീവ്രവാദവും ക്രിമിനലിസത്തിനും തടയിട്ട് താലിബാന്‍​ സമാധാനം സൃഷ്​ടിക്കണം. യുദ്ധത്തെ അതിജീവിച്ച ജനങ്ങള്‍ക്ക്​ സമാധാനപരമായി ജീവിക്കണം. അഫ്​ഗാനില്‍ ദ്രുതഗതിയിലുണ്ടായ പരിണാമങ്ങളെക്കുറിച്ചും പൊതുജനാഭിപ്രായങ്ങളെക്കുറിച്ചും ലോകത്തെ മറ്റുള്ളവര്‍ക്ക്​ വസ്​തുനിഷ്​ഠമായ വിധികളില്ല. ഇക്കാര്യത്തില്‍ പശ്ചാത്യ രാജ്യങ്ങള്‍ പ്രത്യേകിച്ചും ഒരു പാഠം പഠിക്കണമെന്ന്​ ഞാന്‍ കരുതുന്നു” -ഹ്യൂ പറഞ്ഞു.

അഫ്​ഗാന്‍ ജനതയുടെ സ്വയം നിര്‍ണയാധികാരത്തെ മാനിക്കുന്നുവെന്നും അവരുമായും സൗഹാര്‍ദപൂര്‍ണമായ ബന്ധം സ്​ഥാപിക്കാന്‍ തയാറാണെന്നും ഹ്യൂ ച്യന്‍യിങ് നേരത്തേ അറിയിച്ചിരുന്നു. താലിബാന്‍ കാബൂളിലെത്തുന്നതിന്​ മുമ്ബ്​ തന്നെ ചൈനയുമായി ചര്‍ച്ചകള്‍ നടത്തിയതിന്‍റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതേസമയം, കടുത്ത ഭീകര പ്രതിഛായയുള്ള താലിബാന്‍ ഒൗദ്യോഗികമായി അധികാരമേറുന്നതിന്​ മുമ്ബ്​ തന്നെ ചൈന പിന്തുണ വാഗ്​ദാനം ചെയ്​തത്​ ലോകരാജ്യങ്ങളെ ഞെട്ടിച്ചിരുന്നു​. ​അഫ്​ഗാനുമായി 76 കിലോമീറ്ററോളം അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ്​ ചൈന.

 

Mediawings:

spot_img

Related Articles

Latest news