ചിന്ത റിയാദ് സെമിനാർ: ഇന്ത്യൻ ഭരണഘടനയും മതരാഷ്ട്രവും

റിയാദ്: ഇന്ത്യൻ ഭരണഘടനയും മതരാഷ്ട്രവും എന്ന പേരിൽ ചിന്ത റിയാദ് സെമിനാർ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 9 വെള്ളിയാഴ്ച്ച വൈകുന്നേരം 5 മണിക്ക് റിയാദ് ബത്തയിലെ ലുഹാ ഹാളിലാണ് പരിപാടി.

രാജ്യത്തിന്റെ ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങളാകെ തകർത്ത് മുന്നോട്ടുപോകുന്ന ബി ജെ പിയുടെ കേന്ദ്ര സർക്കാർ ഭരണഘടനയെതന്നെ അട്ടിമറിക്കും എന്ന ഭീതി വ്യാപകമാണ്. രാജ്യത്തിന്റെ പേര് മാറ്റിയെഴുതാനും മതേതരത്വം ഭരണഘടനയിൽ നിന്നൊഴിവാക്കാനുമുള്ള ശ്രമങ്ങളിൽ തുടങ്ങി ഒരു മതരാഷ്ട്ര സങ്കൽപ്പത്തിലേക്കാണ് രാജ്യം നീങ്ങുന്നുവെന്നത് എല്ലാ ജനാധിപത്യ വിശ്വാസികളെ സംബന്ധിച്ചും ആശങ്കാകുലമാണ്.

ഈ സാഹചര്യത്തിലാണ് ചിന്ത റിയാദ് ഇത്തരമൊരു വിഷയത്തിന്റെ വിവിധ വശങ്ങൾ സൂക്ഷ്മമായി ചർച്ച ചെയ്യുന്നത്. എല്ലാ ജനാധിപത്യവാദികളേയും സെമിനാറിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്.

spot_img

Related Articles

Latest news