ചിത്രഭാരതി നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഭോപ്പാലില്‍

ഇന്ത്യയിലെ ഏറ്റവും വലിയ ഹ്രസ്വചലച്ചിത്ര മേളയായ ചിത്രഭാരതി നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ നാലാമത് എഡിഷന്‍ 2022 ഫെബ്രുവരി 18 മുതല്‍ 20 വരെ ഭോപ്പാലില്‍ നടക്കും. മേളയിലേക്കുള്ള ഷോര്‍ട്ട് ഫിലിമുകളും ഡോക്യുമെന്ററികളും സെപ്തംബര്‍ 1 മുതല്‍ നവംബര്‍ 30 വരെ സമര്‍പ്പിക്കാം. മത്സര, മത്സരേതര വിഭാഗങ്ങളിലായി പത്ത് വിഷയങ്ങളിലധിഷ്ഠിതമായ ഹ്രസ്വ ചിത്രങ്ങളും ഡോക്യുമെന്ററികളുമാണ് തെരഞ്ഞെടുക്കുക.

ഭാരത സ്വാതന്ത്ര്യ സമരം, സ്വതന്ത്രഭാരതത്തിന് 75 വയസ്സ്, അണ്‍ ലോക്ഡൗണ്‍, വോക്കല്‍ ഫോര്‍ ലോക്കല്‍, സന്തുഷ്ട ഗ്രാമം- സമ്പന്ന രാഷ്ട്രം, ഭാരതീയ മൂല്യങ്ങളും സംസ്‌കാരവും, നവീന സര്‍ഗാത്മകത, കുടുംബം, പരിസ്ഥിതിയും ഊര്‍ജവും, വിദ്യാഭ്യാസ-നൈപുണ്യ വികസനം എന്നീ വിഷയങ്ങളിലുള്ള ചിത്രങ്ങള്‍ അയയ്ക്കാം. വിവിധ മത്സരയിനങ്ങളിലായി 10 ലക്ഷം രൂപയുടെ സമ്മാനങ്ങള്‍ നല്‍കും.

പങ്കെടുക്കുന്നവര്‍ www.bcs-cbff.org  എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. വിശദവിവരങ്ങള്‍ www.chitrabharati.org എന്ന വെബ് സൈറ്റില്‍ ലഭിക്കും.

spot_img

Related Articles

Latest news