റിയാദ്: സ്നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശവുമായി ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്രിസ്മസ്–പുതുവത്സരാഘോഷം സുൽത്താന ഓഡിറ്റോറിയത്തിൽ പ്രൗഢഗംഭീരമായി നടന്നു. സാംസ്കാരിക സമ്മേളനവും സംഗീത–നൃത്തപരിപാടികളും കോർത്തിണക്കിയ ആഘോഷരാവ്, റിയാദിലെ പ്രവാസി മലയാളികൾക്ക് ഓർമ്മയിൽ നിലനിൽക്കുന്ന അനുഭവമായി. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. പ്രോഗ്രാം കൺവീനർ ജോൺസൺ മാർക്കോസ് അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായ ഫാദർ നിബു ജെയിംസ് ക്രിസ്മസ് സന്ദേശം നൽകി.

സ്നേഹവും സമാധാനവും മനുഷ്യബന്ധങ്ങളുടെ അടിത്തറയാണെന്നും, പ്രവാസ ലോകത്ത് ഒത്തൊരുമയും സഹവർത്തിത്വവും കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയുമാണ് അദ്ദേഹം തന്റെ സന്ദേശത്തിൽ ഊന്നിപ്പറഞ്ഞത്. ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി മുഖവുര പ്രസംഗം നടത്തി.
സംഘടനയുടെ വിവിധ ഭാരവാഹികളായ മജീദ് ചിങ്ങോലി, റഷീദ് കൊളത്തറ, റഹ്മാൻ മുനമ്പത്ത്, ബാലു കുട്ടൻ, സജീർ പൂന്തുറ, മുഹമ്മദലി മണ്ണാർക്കാട്, അബ്ദുൽ കരീം കൊടുവള്ളി, ഹക്കീം പട്ടാമ്പി, മാത്യു ജോസഫ്, ബഷീർ കോട്ടയം, അലക്സ് കൊട്ടാരക്കര, ജോസഫ് കോട്ടയം, ബഷീർ കോട്ടക്കൽ, ബിനോയ്, സൈഫുന്നീസ സിദ്ധീഖ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി നിഷാദ് ആലങ്കോട് സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് അമീർ പട്ടണത്ത് നന്ദി രേഖപ്പെടുത്തി. തുടർന്ന് അലക്സ് കൊട്ടാരക്കര, റോബിൻ എന്നിവരുടെ നേതൃത്വത്തിൽ കൊയർ ഗീതം അവതരിപ്പിച്ചു. റിയാദിലെ വിവിധ കലാപ്രതിഭകൾ പങ്കെടുത്ത ഗാനമേളയും നൃത്തപരിപാടികളും ആഘോഷത്തിന് വർണ്ണാഭമായ മാറ്റുകൂട്ടി. ക്രിസ്മസ് പാപ്പയുടെ സാന്നിധ്യം ആഘോഷങ്ങൾക്ക് പ്രത്യേക ആകർഷണമായി.ഗാനവിരുന്നിന് അൽത്താഫ് കാലിക്കറ്റ്, ഷംസു കളക്കര എന്നിവർ നേതൃത്വം നൽകി. ജാൻസി പ്രെഡിൻ, റിജോ രാജ് എന്നിവർ അവതാരകരായി.
പരിപാടിയുടെ വിജയത്തിനായി റഫീഖ് വെമ്പായം, അൻസാർ പാലക്കാട്, സൈനുദ്ധീൻ വല്ലപ്പുഴ, ഷംസീർ പാലക്കാട്, ഷിജു കോട്ടയം, നാസർ കല്ലറ, ശിഹാബ് കൊട്ടുകാട്, ജയൻ കൊടുങ്ങല്ലൂർ, അഡ്വ: എൽ കെ അജിത്ത്, സിദീഖ് കല്ലുപറമ്പൻ, ഹരീന്ദ്രൻ കണ്ണൂർ, ഉമ്മർ ശരീഫ്, റഫീഖ് പട്ടാമ്പി, ഷിജു വയനാട്, നാസർ വലപ്പാട്, ഷാജി മഠത്തിൽ, നസീർ ഹനീഫ, ബാബു കുട്ടി, ഷബീർ വരിക്കപ്പള്ളി, വിൻസെന്റ് ജോർജ് തുടങ്ങിയവർ നേതൃത്വം നൽകി.
പ്രവാസി മലയാളികളുടെ വലിയൊരു നിര പങ്കുചേർന്ന പരിപാടി, ക്രിസ്മസിന്റെയും പുതുവത്സരത്തിന്റെയും സന്തോഷം ഒരുമിച്ച് പങ്കുവെച്ച സ്നേഹസമ്മേളനമായി മാറി. ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ ഈ ആഘോഷം, പ്രവാസി സമൂഹത്തിൽ ഐക്യവും സഹവർത്തിത്വവും കൂടുതൽ ശക്തിപ്പെടുത്തുന്ന സന്ദേശമായി.

