മഹനീയ സ്നേഹത്തിന്റെ മഹദ് സന്ദേശവുമായി ഇന്ന് ക്രിസ്തുമസ്

ക്രിസ്തുവിന്റെ ജനനത്തിന്റെ ഓർമ പുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. കേരളത്തിലെ ദേവാലയങ്ങളിൽ തിരുപ്പിറവിയുടെ കർമങ്ങൾ ആഘോഷപൂർവം നടന്നു. ക്രൈസ്തവ വിശ്വാസികള്‍ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് തിരുപ്പിറവിച്ചടങ്ങുകള്‍ ആചരിക്കുന്നത്. മുഴുവന്‍ ദേവാലയങ്ങളിലും വന്‍ തോതിലുള്ള തിരക്കാണ് അനുഭവപ്പെടുന്നത്.

പാതിരാ കുര്‍ബാന കൈകൊള്ളുന്നതിനായി സംസ്ഥാനത്തെ ഒട്ടുമിക്ക ദേവാലയങ്ങളിലും നല്ല തിരക്കാണ് അനുഭവപ്പെട്ടത്.

എറണാകുളം സെൻറ് ഫ്രാൻസിസ് അസ്സീസി ദേവാലയത്തിൽ, വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ ജോസഫ് കളത്തിപ്പറമ്പിലിവന്റെ മുഖ്യ കാർമ്മികത്വത്തിൽ തിരുപ്പിറവി ദിവ്യബലി നടത്തി. തിരുവനന്തപുരം സെന്റ്. മേരീസ് കത്തീഡ്രലിൽ നടന്ന ക്രിസ്മസ് ശുശ്രൂഷകൾക്ക് കർദിനാൾ മാർ ക്ലിമിസ് കാതോലിക്ക ബാവ നേത്യത്വം നൽകി.

കാക്കനാട് മൗണ്ട് സെന്റ് തോമസ് പള്ളിയിൽ നടന്ന ക്രിസ്തുമസ് പാതിരാ കുർബാനയ്ക്ക് സിറോ മലബാർ സഭ മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യ കാർമ്മികത്വം വഹിച്ചു. കരിങ്ങാച്ചിറ ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രൽ പള്ളിയിൽ നടന്ന ജനനപ്പെരുന്നാൾ ശുശ്രൂഷകൾക്ക് യാക്കോബായ സുറിയാനി സഭ മെത്രാപ്പോലീത്തൻ ട്രസ്റ്റി മോർ ഗ്രിഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു.

എല്ലാ വായനക്കാർക്കും മീഡിയാ വിങ്സിന്റ ക്രിസ്തുമസ് ആശംസകൾ .
spot_img

Related Articles

Latest news