ചെറുവാടി ചുള്ളിക്കാപറമ്പ് തേലീരി മുഹമ്മദ് സ്മൃതി ഗവൺമെന്റ് എൽ പി സ്കൂളിൽ കേരള സ്കൂൾ പാഠ്യ പദ്ധതി പരിഷ്കരണത്തെ പറ്റി ജനകീയ ചർച്ചനടത്തി. പരിപാടിയിൽ പങ്കെടുത്തവരുടെ അഭിപ്രായങ്ങൾ സ്വീകരിച്ചുകൊണ്ട് വിവരങ്ങൾ ക്രോഡീകരിച്ചു. പിടിഎ പ്രസിഡണ്ട് സി പി ഷമീർ അധ്യക്ഷത വഹിച്ചു.
ഹെഡ്മിസ്ട്രസ് നഫീസ കുഴിയങ്ങൽ, വിദ്യാഭ്യാസ പ്രവർത്തകൻ പി അബ്ദുറഹിമാൻ മാസ്റ്റർ, മുഹമ്മദ് ടി പി, അബ്ദുറഹിമാൻ ഇ എൻ, അബ്ദുറഹിമാൻ കുന്നത്ത്, ബഷീറുദ്ധീൻ മാസ്റ്റർ പി, അയമ്മദ് കെ,ഹുസൈൻ കെ, ഷമീറ കൊടിഞ്ഞിപ്പുറത്ത്, സാറ എം സി, രഹന മോൾ കെ എസ്, ഹുദ മോൾ വി പി തുടങ്ങിയവർ സംസാരിച്ചു.

                                    