സിജി റിയാദ് ചാപ്റ്റർ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി കോച്ചിങ്ങ് സംഘടിപ്പിക്കുന്നു

റിയാദ് : സിജി റിയാദ്  ചാപ്റ്റർ Continuous Guidance Program For Engineering Aspirants (CGPEA) എന്ന പേരിൽ കോച്ചിങ്ങ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. എൻജിനീയറിങ് കരിയർ താല്പര്യമുള്ള 9, 10,11, 12 ക്ലാസ്സുകളിൽ പഠിക്കുന്ന മികച്ച കുട്ടികളെ കണ്ടെത്തി എൻജിനീയറിങ് മത്സര പരീക്ഷയ്ക്ക് (JEE Main & Advance) വേണ്ട തുടർച്ചയായ മാർഗ്ഗ നിർദ്ദേശവും പ്രേരണയും നൽകുന്നതിനാണ് ഈ പ്രോഗ്രാം ഊന്നൽ നൽകുക. ഈ മേഖലയിലെ പ്രശസ്തരും പരിചയ സമ്പന്നരുമായ വിദഗ്ദർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകും. കുട്ടികളെ ഇന്ത്യയിലെ പ്രീമിയർ ഇൻസ്റ്റിട്യൂട്ടുകളിൽ അഡ്മിഷന് പ്രാപ്തരാക്കുക എന്നതാണ് പ്രോഗ്രാമിന്റെ മുഖ്യ ലക്‌ഷ്യം. രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു : +966 534 571 634 / +966 556 210 928

spot_img

Related Articles

Latest news