ന്യൂഡല്‍ഹി: രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കി കേന്ദ്ര സര്‍ക്കാര്‍. 14 പേരുടെ അപേക്ഷകള്‍ അംഗീകരിച്ച് പൗരത്വം നല്‍കി.സിഎഎക്കെതിരായ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് സര്‍ക്കാര്‍ നീക്കം. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് പൗരത്വ സര്‍ട്ടിഫിക്കറ്റ് കൈമാറിയത്. പാകിസ്ഥാനില്‍ നിന്നു വന്ന അഭയാർത്ഥികള്‍ക്കാണ് പൗരത്വം നല്‍കിയത്.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നേതന്നേ മാര്‍ച്ച് 11ന് കേന്ദ്ര സർക്കാർ പൗരത്വ ഭേദഗതി വിജ്ഞാപനം പുറത്തിറക്കിയിരുന്നു. തുടർന്ന് വലിയ പ്രതിഷേധമാണ് രാജ്യത്തെ പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തില്‍ നടന്നത്. കേരളത്തില്‍ നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പലതവണ ആവർത്തിക്കുകയും ചെയ്തിരുന്നു.