ചണ്ഡിഗഡ് : വിവാദ തൊഴിൽ നിയമങ്ങൾ പിൻവലിക്കണമെന്നും കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് ഇന്നലെ ഹരിയാനയിൽ മന്ത്രിമാരുടെ വീടുകളിലേക്ക് സിഐടിയു പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. സംഘടനാ സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരം സംഘടിപ്പിച്ച പ്രതിഷേധങ്ങളിൽ ആയിരക്കണക്കിന് തൊഴിലാളികൾ പങ്കെടുത്തു.
സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും സിഐടിയു ദേശീയ സെക്രട്ടറിയുമായ സഖാവ് എ ആർ സിന്ധു, സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി സഖാവ് ജയ് ഭഗവാൻ എന്നിവർ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകി.