സിറ്റി ഗ്യാസ് പൈപ്പ് ലൈൻ കുഴികൾ; ദേശീയപാത ദുരന്ത പാതയായി മാറുന്നു 

താമരശ്ശേരി: സിറ്റി ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി ദേശീയപാത 766 ൽ കുഴിയെടുത്ത് മൂടിയ താമരശ്ശേരി മുതൽ കാരന്തൂർ വരെയുള്ള ഭാഗത്താണ് അപകട കെണിയായി മാറിയത്

 

കുഴി മൂടിയ ഭാഗം ടാറിംഗ് താഴ്ന്ന് പോയത്. പൈപ്പ് സ്ഥാപിച്ച ശേഷം കുഴികൾ യഥാവിധം എർത്ത് കംപാക്ഷൻ നടത്താതെ മണ്ണിട്ട് മൂടി അതിന് മുകളിൽ ടാർ ചെയ്തതിനാലാണ് ടാറിംഗ് താഴ്ന്ന് പോകുന്നത്.

 

താമരശേരി കാരാടി, ഓടക്കുണ്ട് , പതിനാറാം മൈൽ , നെല്ലാംങ്കണ്ടി വളവിലും അങ്ങാടിയിലും തുടങ്ങി പല സ്ഥലങ്ങളിലായി യാത്രക്കാർക്ക് അപകട ഭീഷണിയാവുന്നു കുഴികൾ രൂപപ്പെട്ടിട്ടുണ്ട്.ലോക് ഡൗൺ കാരണം വാഹനങ്ങൾ അധികം ഓടാത്തതിനാൽ ആദ്യ മഴയിൽ തന്നെ താഴ്ന്ന് പോയ ഇത്തരം സ്ഥലങ്ങളിലെ അപകടം നടന്നില്ല എന്ന് പറയാം, എന്നാൽ മഴ ശക്തമാവുകയും, ഭാരം കയറ്റിയ വാഹനങ്ങൾ കൂടുതലായി ഓടി തുടങ്ങുകയും ചെയ്താൽ വൻ ദുരന്തങ്ങൾക്ക് തന്നെ സാധ്യതയുണ്ട്.

 

ടാറിംഗ് നടത്താതെ മണ്ണിട്ട് മൂടിയ ഭാഗങ്ങളിൽ വെള്ളം കെട്ടി നിന്ന് ഇതിനകം തന്നെ നിരവധി വാഹനങ്ങൾ താഴ്ന്ന് പോകുകയും, ബൈക്കുകൾ അപകടത്തിൽപ്പെടുകയും, നാലോളം മരണങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

spot_img

Related Articles

Latest news