പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എന്‍ വി രമണ നാളെ ചുമതലയേല്‍ക്കും
ദില്ലി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ ഇന്ന് വിരമിക്കും. 2019 നവംബർ 18നാണ് ഇന്ത്യയുടെ നാൽപ്പത്തിയേഴാമത് ചീഫ് ജസ്റ്റിസായി ബോബ്ഡെ നിയമിതനായത്.
അവസാന ദിവസമായ ഇന്ന് കൊവിഡ് പ്രതിസന്ധിയിൽ സുപ്രീം കോടതി സ്വമേധയ എടുത്ത കേസ് ചീഫ് ജസ്റ്റിസ് പരിഗണിക്കും. കൊവിഡ് സാഹചര്യത്തിൽ വൈകിട്ട് 5 മണിക്ക് വിർച്വൽ ആയിട്ടാകും യാത്രയയപ്പ് ചടങ്ങ്.
അടുത്ത ചീഫ് ജസ്റ്റിസായി നിയമിക്കപ്പെട്ട ജസ്റ്റിസ് എൻ വി രമണ നാളെ ചുമതലയേൽക്കും. ഇന്ത്യയുടെ 48ാമത് ചീഫ് ജസ്റ്റിസ് ആണ് എൻ വി രമണ.