സികെ ജാനുവിന്റെ ജെആര്‍പി യുഡിഎഫിലേക്ക്; മുന്നണി പ്രവേശനം ഉപാധിയുമില്ലാതെ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ സികെ ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാർട്ടിയുമായി (ജെആർപി) സഹകരണം ആകാമെന്ന് യുഡിഎഫ് ധാരണ.മുന്നണി സഹകരണം ആവശ്യപ്പെട്ട് സികെ ജാനു യുഡിഎഫിന് കത്ത് നല്‍കിയിരുന്നു. ഈ കത്തിന് അനുകൂലമായ നിലപാട് കഴിഞ്ഞ യുഡിഎഫ് നേതൃ യോഗത്തില്‍ സ്വീകരിച്ചെന്നാണ് വിവരം.

എന്നാല്‍ മുതിന്ന നേതാക്കളായ രമേശ് ചെന്നിത്തലയും കെ മുരളീധരനും വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്ബ് ജെആർപി യുഡിഎഫില്‍ പ്രവേശിക്കും. മുന്നണി പ്രവേശനത്തില്‍ ഒരു ഉപാധിയും മുന്നോട്ടുവച്ചിട്ടില്ലെന്ന് സികെ ജാനു പ്രതികരിച്ചു. നേരത്തെ എൻഡിഎ മുന്നണിയിലായിരുന്നു ജെആർപി. അവഗണന നേരിട്ടതിനെ തുടർന്ന് എൻഡിഎ വിട്ടതെന്നാണ് സികെ ജാനു അറിയിച്ചത്.

spot_img

Related Articles

Latest news