ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു.
ഇന്ന് പുലര്‍ച്ചെയായിരുന്നു ഏറ്റുമുട്ടല്‍. ബുദ്ഗാമിലെ ജില്ലാ കോടതി സമുച്ചയത്തിന് സമീപമാണ് സംഘര്‍ഷമുണ്ടായത്.
ലഷ്കര്‍ ഇ തൊയ്ബ തീവ്രവാദികളായ അല്‍ബാസ് മിറും ഷാഹിദ് ഷെയ്ഖുമാണ് കൊല്ലപ്പെട്ടത്. കാശ്മീര്‍ പോലീസും, സുരക്ഷാ സേനയും സംയുക്തമായി നടത്തിയ തിരച്ചിലിനിടയിലാണ് സംശയാസ്പദമായ നിലയില്‍ വാഹനം കണ്ടത്. തുടര്‍ന്ന് പരിശോധനക്കായി വാഹനം തടഞ്ഞപ്പോള്‍ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതിന് പിന്നാലെ സുരക്ഷാ സേന തിരിച്ചടിച്ചു. ആയുധങ്ങളും വെടിക്കോപ്പുകളും ഇവരില്‍ നിന്ന് കണ്ടെടുത്തു.