പല്ലിന് കമ്പി ഇടാതെ നിര നേരെയാക്കാന്‍ ക്ലിയര്‍ അലൈനര്‍

പൊങ്ങിയതും നിരതെറ്റിയതുമായ പല്ലുകള്‍ നമ്മളില്‍ പലരുടെയും ആത്മവിശ്വാസത്തിന് തടസ്സമാകാറുണ്ട്.

ഇതിനുള്ള പരിഹാരം എന്ന നിലയില്‍ പല്ലിന് കമ്ബിയിടുക വേദന സഹിക്കുക എന്നതാണ് നമ്മള്‍ തുടര്‍ന്നിരുന്ന രീതി.കമ്ബി ഇട്ടാല്‍ തന്നെയും അത് ഏറെക്കാലം നമ്മുടെ ചിരിയില്‍ ഒരു അഭംഗി കൊണ്ടുവരുമെന്നതിനാല്‍ വാ പൊത്തിചിരിക്കാനോ ,ചിരിക്കാതിരിക്കാനോ ശ്രമിക്കും. എന്നാല്‍ കമ്ബിയിടാതെ പല്ലിന്റെ നിര നേരെ ആകുമെന്നത് എത്ര പേര്‍ക്കറിയാം.ദന്തല്‍ ചികിത്സ രംഗത്ത് ഏറ്റവും ആധുനികമായ ഒരു ചികിത്സാ രീതിയാണ് ഇന്‍വിസിബിള്‍ അലൈനര്‍. പേര് പോലെ തന്നെ പല്ലിന്റെ പുറം ഭാഗത്തേക്ക് ദൃശ്യമാകാത്ത ,ഇന്‍വിസിബിള്‍ ആയ ക്ലിപ്പുകള്‍ ആണ് ഈ ക്ലിയര്‍ അലൈനര്‍ എന്നത് .

സൗന്ദര്യത്തിന് മുന്‍തൂക്കം നല്‍കുന്ന ആളുകള്‍ ഉപയോഗിക്കുക എന്നതിനപ്പുറം അലൈനര്‍ നല്‍കുന്ന ഗുണങ്ങളാണ് ക്ലിയര്‍ അലൈനറുകളെ ശ്രദ്ധേയമാക്കുന്നത്.പല്ലില്‍ കമ്ബിയിട്ടിരിക്കുന്നത് പെട്ടെന്ന് ശ്രദ്ധിക്കും എന്ന പോരായ്മയെ തന്നെ അലൈനര്‍ ഇല്ലാതാക്കുന്നു.അലൈനര്‍ ക്ലിപ് ധരിച്ചിട്ടുണ്ട് എന്ന് പെട്ടെന്ന് മനസിലാകുകയില്ല .ഇത് ആഹാരം കഴിക്കുമ്ബോഴും ബ്രഷുപയോഗിക്കുമ്ബോഴും അഴിച്ച്‌ മാറ്റി കൃത്യമായ രീതിയില്‍ വായ കഴുകി വ്യത്തിയാക്കിയതിന് ശേഷം തിരികെ വെക്കാവുന്നതാണ് എന്നതാണ് ഏറ്റവും ഉപയോഗപ്രദം.പല്ലില്‍ കമ്ബി ധരിച്ച്‌ സംസാരിക്കാനും ഭക്ഷണം കഴിക്കാനുമൊക്കെ ബുദ്ധിമുട്ടുണ്ടാകാറുണ്ട്. എന്നാല്‍ അലൈനര്‍ ഉപയോഗിക്കുമ്ബോള്‍ വേദന ഉണ്ടാകുമെന്ന പേടി വേണ്ട. വളരെ എളുപ്പത്തില്‍ വൃത്തിയാക്കാന്‍ സാധിക്കുന്ന ഒന്നാണ് ഈ ക്ലിയര്‍ അലൈനര്‍. മിനുസമാര്‍ന്ന പ്ലാസ്റ്റിക് കൊണ്ടാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. ഉപഭോക്താക്കളുടെ ആവശ്യാനുസരണം കൃത്യമായ അളവില്‍ തയ്യാറാക്കുന്ന ഇന്‍വിസിബിള്‍ അലൈനേര്‍സ് പല്ലിന് സാധാരണ നല്‍കുന്ന കമ്ബിയേക്കാളും മികച്ച റിസള്‍ട്ടാണ് നല്‍കുന്നത്.കമ്ബിയിടുന്നതിനേക്കാള്‍ വേഗത്തില്‍ നിര നേരെയാക്കാന്‍,ചെറിയ വിടവുകള്‍ പരിഹരിക്കാന്‍ ഒക്കെ അലൈനര്‍ സഹായകമാകും.

spot_img

Related Articles

Latest news