മലയാളികൾക്ക് ആവേശമായി ക്ളബ് ഹൗസ്, .

ഐഒഎസ്, ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമുകളിൽ പ്രവർത്തിക്കുന്ന, ക്ഷണിക്കപ്പെട്ടവർക്കു മാത്രം പ്രവേശിക്കാൻ കഴിയുന്ന ഒരു സോഷ്യൽ മീഡിയ അപ്ലിക്കേഷനാണു ക്ലബ്ബ്‌ഹൗസ്. ശബ്ദരൂപത്തിൽ മാത്രമാണു ഇതിൽ മറ്റുള്ളവരുമായി ആശയം പങ്കുവെക്കുവാൻ സാധിക്കുന്നത്. ഇതിൽ പ്രവേശിക്കുന്ന ഉപയോക്താക്കൾക്ക് 5000 മുതൽ 25000 പേരെ വരെ ഉൾക്കൊള്ളിക്കാവുന്ന ചാറ്റ് റൂമുകൾ സൃഷ്ടിക്കുവാനും അതിലൂടെ ശബ്ദരൂപത്തിൽ സംവദിക്കുവാനും സാധിക്കും. 2021 മെയ് മാസത്തിൽ ആൻഡ്രോയിഡിനായി ബീറ്റാ സമാരംഭിച്ചുകൊണ്ട് 2020 മാർച്ചിൽ ആൽഫ എക്സ്പ്ലോറേഷൻ കമ്പനിയിലെ പോൾ ഡേവിസണും രോഹൻ സേത്തും ചേർന്നാണ് ഈ ആപ്ലിക്കേഷൻ ആദ്യമായി ഐഒഎസിന് പരിചയപ്പെടുത്തിയത്. ക്ലബ് ഹൌസിൻറെ മാർഗ നിർദേശ പ്രകാരം ക്ലബ് ഹൌസിലെ സംഭാഷണങ്ങൾ പകർ‌ത്തുന്നതിനോ പുനർ‌നിർമ്മിക്കുന്നതിനോ അല്ലെങ്കിൽ‌ പങ്കിടുന്നതോ നിരോധിച്ചിരിക്കുന്നു. ഒമാൻ , ജോർദാൻ , ചൈന തുടങ്ങിയ രാജ്യങ്ങൾ ഈ അപ്ലിക്കേഷൻ ഉപയോഗം പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. ഇതിനിടെ ഫേസ്ബുക്ക് , ട്വിറ്റർ , ഡിസ്കോർഡ് , സ്പോട്ടിഫൈ , റെഡ്ഡിറ്റ് , സ്ലാക്ക് തുടങ്ങിയ കമ്പനികൾ ക്ലബ്‌ഹൌസുമായി മത്സരിക്കുന്നതിനായി പുതിയ ഉൽപ്പന്നങ്ങൾ പരീക്ഷിച്ച് വരുന്നു .

.
ഇതൊരു ഓഡിയോ പ്ലാറ്റ്‌ഫോമാണ്. ഒന്നുകിൽ നിങ്ങൾ ആരുടെയെങ്കിലും സംസാരം കേട്ട് കൊണ്ടിരിക്കുക, അല്ലെങ്കിൽ നിങ്ങൾ ആരോടെങ്കിലും സംസാരിച്ചു കൊണ്ടിരിക്കുക. ഈ രണ്ട് പരിപാടികൾ മാത്രമേ അവിടെയുള്ളൂ. പല തരം ചർച്ചകളും സംവാദങ്ങളും കിഞ്ചന വർത്തമാനങ്ങളുമൊക്കെയായി പല ഗ്രൂപ്പുകളും പല ഭാഷകളും ക്ലബ് ഹൌസ് നിറഞ്ഞുനിൽക്കുന്നു .
പ്ലേ സ്റ്റോറിലോ ആപ്പ് സ്റ്റോറിലോ പോയി ക്ളബ് ഹൗസ് ആപ്പ് ഡൗൺലോഡ് ചെയ്യുക. നിങ്ങളുടെ മൊബൈൽ നമ്പർ ഉപയോഗിച്ച്, ഒരു യൂസർ നെയിം സെലക്ട് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാം. മൊബൈലിലേക്ക് കോഡ് നമ്പർ വരും. ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാൽ നിങ്ങളെ ക്ളബ് ഹൗസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, we’ve reserved for you and we’ll text you as soon as your account is ready എന്നൊരു മെസ്സേജ് നിങ്ങൾക്ക് കിട്ടും. ഇനി അവിടെ അക്കൗണ്ട് ഉള്ള ആരെങ്കിലും നിങ്ങളെ അങ്ങോട്ടേക്ക് കയറ്റി വിടണം. നിങ്ങളുടെ മൊബൈൽ നമ്പർ സേവ് ചെയ്തിട്ടുള്ള സുഹൃത്തുക്കൾക്ക് അവിടെ നോട്ടിഫിക്കേഷൻ കിട്ടും, ഇങ്ങനെ ഒരാൾ ഉള്ളിൽ കടക്കാൻ വേണ്ടി കാത്ത് നിൽക്കുന്നുണ്ട് എന്ന്.. അവർക്ക് നിങ്ങളെ പിടിച്ചു ഉള്ളിലിടാം.
ഇങ്ങിനെ അവിടെ കാത്തു നിൽക്കുന്നവരെ ഉള്ളിലേക്ക് തള്ളിവിടുന്നതിന് പുറമെ ഒരാൾക്ക് അഞ്ച് പേരെ നേരിട്ട് ഇൻവൈറ്റ് ചെയ്യാം. അവരുടെ മൊബൈൽ നമ്പർ സേവ് ചെയ്തിരിക്കണം എന്ന് മാത്രം. യൂസർ നെയിം മാത്രം വെച്ച് ആർക്കും ഇൻവിറ്റേഷൻ അയക്കാൻ കഴിയില്ല. . മൊബൈൽ നമ്പർ സേവ് ചെയ്ത് മാത്രമേ അത് സാധിക്കൂ.
ഒരിക്കൽ അവിടെ കയറിയവർ വീണ്ടും വീണ്ടും കയറി മണിക്കൂറുകൾ കറങ്ങി നടന്ന് പുറത്തിറങ്ങാതെ സമയം പോക്കുന്നതായി കാണുന്നുണ്ട്. നല്ല ചർച്ചകളും സംവാദങ്ങളും നടക്കുന്നുണ്ട്. . മലയാളികളിൽ ഇത് വലിയ പ്രചാരം നേടിക്കൊണ്ടിരിക്കുന്നു .
ന്യൂസ് ഡെസ്ക് മീഡിയ വിങ്‌സ്.

spot_img

Related Articles

Latest news