ഈ ബോംബും ചീറ്റിപോകും; ചെന്നിത്തലയുടെ വൈദ്യുതി കരാര്‍ ആരോപണത്തെ പരിഹസിച്ച് മുഖ്യമന്ത്രി

തലശ്ശേരി: രമേശ് ചെന്നിത്തലയുടെ വൈദ്യുതി വാങ്ങാനുള്ള ആരോപണത്തെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി നേരത്തെ കരുതിയ ബോംബില്‍ ഒന്നിതാണെങ്കില്‍ അതും ചീറ്റിപ്പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോഡ്ഡ്‌ഷെഡ്ഡിംഗ് ഒരിക്കല്‍ പോലുമുണ്ടാവാത്ത അഞ്ച് വര്‍ഷത്തെ ഓര്‍ത്ത് അസൂയയാണ് പ്രതിപക്ഷ നേതാവിനെന്നും അതിന് വൈദ്യുതി ബോര്‍ഡിന്റെ ഇടപെടലുകളെ താറടിച്ച് കാണിക്കുകയാണോ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.ബി. പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അദാനിയില്‍നിന്ന് വൈദ്യുതി വാങ്ങാന്‍ 8850 കോടി രൂപയുടെ 25 വര്‍ഷത്തേക്കുളള കരാറില്‍ കെ.എസ്.ഇ.ബി. ഏര്‍പ്പെട്ടുവെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം. ഇതുവഴി അദാനിക്ക് ആയിരം കോടി രൂപയുടെ ലാഭമാണ് ഉണ്ടാകാന്‍ പോകുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ ചെന്നിത്തല ആരോപിച്ചിരുന്നു. ഈ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പ്രളയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് ഉയര്‍ത്തിയ ആരോപണങ്ങള്‍ക്കും മുഖ്യമന്ത്രി അഭിപ്രായം രേഖപ്പെടുത്തി. പ്രളയവുമായി ബന്ധപ്പെട്ട് ജലകമ്മീഷന്റെയും മദ്രാസ് ഐഐടിയുടെയും പഠന റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ രണ്ട് റിപ്പോര്‍ട്ടുകളും വെള്ളപ്പൊക്കത്തിന് കാരണമായത് അതി തീവ്ര മഴയാണെന്നും ഫലപ്രദമായ ഡാം മാനേജ്‌മെന്റ മൂലം പ്രളയത്തില്‍ ആഘാതത്തില്‍ കുറവ് വന്നെന്നും വ്യക്തമാക്കിയിട്ടുണ്ട്.

spot_img

Related Articles

Latest news