മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ഗവർണറുടെ വാർത്താ സമ്മേളനം

മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ഗവർണറുടെ വാർത്താ സമ്മേളനം:, കണ്ണൂർ വിസി നിയമനത്തിൽ മുഖ്യമന്ത്രി ഇടപ്പെട്ടു.

തിരുവനന്തപുരം: ഗവര്‍ണര്‍-സര്‍ക്കാര്‍ ഏറ്റുമുട്ടല്‍ പുതിയ തലത്തിലേക്ക്. മുഖ്യമന്ത്രിയുടെ കടുത്ത വിമര്‍ശനത്തിന് പിന്നാലെ വാര്‍ത്താസമ്മേളനം വിളിച്ചാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മറുപടി നല്‍കുന്നത്.

11.45 ന് വാര്‍ത്താസമ്മേളനം തുടങ്ങുന്നതിന് തൊട്ടു മുമ്പ് മുഖ്യമന്ത്രിയുമായും സര്‍ക്കാരുമായും തുറന്ന പോരു തുടരുന്ന ഗവര്‍ണറെ അനുനയിപ്പിക്കാന്‍ ചീഫ് സെക്രട്ടറിയെ വിട്ട് നടത്തിയ അവസാനവട്ട ശ്രമവും പാളിയതിനു പിന്നാലെയാണ് വാര്‍ത്താസമ്മേളനവുമായി ഗവര്‍ണര്‍ മുന്നോട്ടു പോയത്.

ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ നടന്നത് വധശ്രമമാണെന്ന് തെളിയിക്കാന്‍ കൂടുതല്‍ ദൃശ്യങ്ങളും ഗവര്‍ണര്‍ പുറത്തുവിട്ടു.രാജ്ഭവന്‍ ചിത്രീകരിച്ച വീഡിയോ അല്ല പുറത്തുവിടുന്നതെന്നും സര്‍ക്കാറും മീഡിയകളും ചിത്രീകരിച്ച വീഡിയോയാണ് പുറത്തുവിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരെ ചരിത്ര കോണ്‍ഗ്രസില്‍ ഉണ്ടായത് ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്നതും പിഴ ഒടുക്കേണ്ടതുമായ കുറ്റമാണെന്നും എന്നാല്‍ പൊലീസിന് മുന്നില്‍ ഉണ്ടായ സംഭവമായിരുന്നിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ ആക്രമണമുണ്ടായപ്പോള്‍ അത് തടയാന്‍ ശ്രമിച്ച പൊലീസിനെ ഒരു രാഷ്ട്രീയ നേതാവ് തടഞ്ഞു. ഇയാള്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുകയാണെന്നും,
രാജ്ഭവൻ എങ്ങനെ പ്രവർത്തിക്കണമെന്ന് സർക്കാർ ഉപദേശിക്കേണ്ട എന്നും ഗവർണർ പറഞ്ഞു.

spot_img

Related Articles

Latest news