മുഖ്യമന്ത്രിയും വ്യാപാരികളും തമ്മിലുള്ള കൂടിക്കാഴ്ച വിജയകരം

തിരുവനന്തപുരം: മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ സന്തുഷ്‌ടരെന്ന് വ്യാപാരികൾ. കടകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിക്കും. ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായി വ്യാപാരികൾ പറഞ്ഞു.ഓണംവരെ കടകൾ തുറക്കാനുളള അനുമതിയാണ് തേടിയത്.

വാർത്താസമ്മേളനത്തിലെ പരാമർശങ്ങൾ ഭീഷണിയായിരുന്നില്ല. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച സൗഹാര്‍ദപരമായിരുന്നു. തങ്ങളുടെ പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിക്ക് മനസിലായിട്ടുണ്ട്. സമരത്തിന്‍റെ ആവശ്യമില്ല. വ്യാപാരികളെ ഭീഷണിപ്പെടുത്താന്‍ ഉദ്ദേശിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പെരുന്നാളിന് ഇളവുകള്‍ വേണമെന്നതില്‍ ഉള്‍പ്പടെ അനുകൂല തീരുമാനം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായും വ്യാപാരികൾ പറഞ്ഞു.

പെരുന്നാളിന് ഇളവുകൾ നൽകിയേക്കുമെന്നാ ണ് സൂചന. നിയമം ലംഘിച്ച് കടകൾ തുറക്കില്ലെന്ന് വ്യാപാരികൾ അറിയിച്ചു. ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിച്ചതായും നേതാക്കൾ പറഞ്ഞു. കടകളുടെ പ്രവർത്തന സമയം നീട്ടിയേക്കും. സമരത്തിൽ നിന്ന് പിന്മാറിയതായും വ്യാപാരികൾ പറയുന്നു. ഇളവുകൾ മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിക്കും.

നേരത്തെ നാളെയും മറ്റനാളും കടകള്‍ തുറക്കുമെന്നും വിരട്ടല്‍ വേണ്ടെന്നും ടി  നസറുദ്ദീന്‍ പറഞ്ഞിരുന്നു.  വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്ന് ചര്‍ച്ച നടക്കുന്നതിന് മുമ്പാണ് വ്യവസായി ഏകോപന സമിതി നിലപാട് വ്യക്തമാക്കിയത്. ചര്‍ച്ചയുടെ തീരുമാനം എന്തായാലും നാളെയും മറ്റേനാളും കടകള്‍ തുറക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Mediawings:

spot_img

Related Articles

Latest news