തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ മലയാള ചലച്ചിത്രകാരന്മാരെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. അവാര്‍ഡിലൂടെ മലയാളത്തിന്റെ യശസ് വാനോളം ഉയര്‍ത്തിയ ചലച്ചിത്രകാരന്മാരെയാണ് അദ്ദേഹം അഭിനന്ദിച്ചത്.
മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്ശന് ഒരുക്കിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം, മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്ത ഹെലന്, രാഹുല്‍ റിജി നായരുടെ കള്ളനോട്ടം എന്നീ ചിത്രങ്ങളിലൂടെയാണ് മലയാള സിനിമയ്ക്ക് അവാര്‍ഡുകള്‍ ലഭിച്ചത്. ഇത്തവണ മലയാള സിനിമയ്ക്ക് 11 അവാര്‍ഡുകള്‍ ആണ് ലഭിച്ചത്.
മികച്ച മലയാള ചിത്രമായി കള്ളനോട്ടം തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പ്രത്യേക പരാമര്‍ശത്തിന് സജിന്‍ ബാബുവിന്റെ ‘ബിരിയാണി’ അര്‍ഹമായി.