മുഖ്യമന്ത്രി വാക്ക് പാലിച്ചില്ല; കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍

തൃശൂര്‍: ബക്രീദിന് ശേഷം കടകള്‍ തുറക്കുന്നതില്‍ ഇളവ് നല്‍കണമെന്ന ആവശ്യം സര്‍കാര്‍ നിരാകരിച്ച സാഹചര്യത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി വീണ്ടും പ്രതിഷേധത്തിലേക്ക്. ഓഗസ്റ്റ് രണ്ട് മുതല്‍ സെക്രടേറിയറ്റിന് മുന്നില്‍ ധര്‍ണയിരിക്കാനും ഓഗസ്റ്റ് ഒന്‍പത് മുതല്‍ സംസ്ഥാന വ്യാപകമായി കടകള്‍ തുറക്കാനും തൃശൂരില്‍ ചേര്‍ന്ന വ്യാപാരി വ്യവസായി സംസ്ഥാന സമിതി യോഗത്തില്‍ തീരുമാനിച്ചു.

സംസ്ഥാനത്തെ വ്യാപാരികള്‍ ആത്മഹത്യയുടെ വക്കിലാണെന്ന് യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട സംസ്ഥാന അധ്യക്ഷന്‍ ടി നസറുദ്ദീന്‍ പറഞ്ഞു. ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തിയേ മതിയാവൂ. ഇക്കാര്യത്തില്‍ നേരത്തെ മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചാണ് കടകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോയത്. എന്നാല്‍ മുഖ്യമന്ത്രി വാക്ക് പാലിച്ചില്ല.

ആഗസ്ത് 2 ന് സെക്രട്ടറിയേറ്റിന് മുന്നില്‍ വ്യാപാരികള്‍ ധര്‍ണ നടത്തും. ഒന്‍പതാം തീയതി സംസ്ഥാന വ്യാപകമായി കടകള്‍ തുറക്കും. സര്‍ക്കാര്‍ ഉദ്യോ​ഗസ്ഥരില്‍ നിന്നും ഏതെങ്കിലും വ്യാപാരികള്‍ക്ക് മോശം അനുഭവമുണ്ടായാല്‍ മരണം വരെ നിരാഹാര സമരം നടത്തുമെന്നും നസറുദ്ദീന്‍ പ്രഖ്യാപിച്ചു.

spot_img

Related Articles

Latest news