കുടുംബത്തിനായി സോക്​സ്​ വില്‍ക്കുന്ന ബാല​ന് സഹായവുമായി മുഖ്യമന്ത്രി

ലുധിയാന: കുടുംബത്തെ സഹായിക്കാന്‍ ലുധിയാനയിലെ തെരുവുകളില്‍ സോക്‌സ് വില്‍ക്കുന്ന പത്തു വയസുകാര​ന്റെ വീഡിയോ വൈറലായതിനു പിന്നാലെ സഹായഹസ്തവുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിം​ഗ്. ആണ്‍കുട്ടിയുടെ കുടുംബത്തിന് അടിയന്തര സഹായമായി രണ്ട് ലക്ഷം രൂപ നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.

കുട്ടിയെ വീഡിയോ കോള്‍ ചെയ്ത മുഖ്യമന്ത്രി കുടുംബത്തിന് സഹായം പ്രഖ്യാപിച്ചു.കുടുംബത്തെ സഹായിക്കാനാണ് ജോലിക്കിറങ്ങിയതെന്ന്​ വീഡിയോയില്‍ പത്തു വയസുകാരന്‍ വാന്‍ഷ്​ സിം​ഗ് പറയുന്നുണ്ട്​. കൂടാതെ ത​ന്റെ വിഡിയോ ഷൂട്ട് ചെയ്ത ഉപഭോക്താവ്​ അധികമായി നല്‍കിയ 50 രൂപ അവന്‍ നിരസിക്കുന്നതും കാണാം.

സോക്‌സിന്റെ വിലയേക്കാള്‍ കൂടുതലായി നല്‍കിയ 50 രൂപ നിരസിച്ച കുട്ടിയുടെ ആത്മാഭിമാനവും അന്തസും തന്നെ ആകര്‍ഷിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ദശലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടത്. അവന്റെ അത്യസന്ധതേയും അന്തസിനേയും പ്രശംസിച്ച്‌ നിരവധിപ്പേര്‍ രംഗത്തെത്തി.

spot_img

Related Articles

Latest news