തിരുവനന്തപുരം: വികസനത്തിൽ ദേശീയശരാശരിയേക്കാൾ പിന്നിൽ നിൽക്കുന്ന അവികസിത ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളുടെ വികസനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും ക്രിയാത്മകമായ പങ്ക് വഹിക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
പാർലമെന്റ് മുതൽ തദ്ദേശ സ്വയംഭരണ ജനപ്രതിനിധികൾ വരെയുള്ളവരുടെയും, വിദ്യാഭ്യാസ-ആരോഗ്യ-ജലവിഭവ പ്ലാനിംഗ്-തദ്ദേശ സ്വയംഭരണ- ന്യൂനപക്ഷക്ഷേമ വകുപ്പിലെ ഉദ്യോഗസ്ഥരുടെയും യോജിച്ച പ്രവർത്തനങ്ങൾ ഉണ്ടെങ്കിൽ ന്യൂനപക്ഷ കേന്ദ്രീകൃത അവികസിത പ്രദേശങ്ങളുടെ കൂടുതൽ വികസനത്തിനായി പുതിയ പ്രൊപ്പോസലുകൾ കുറ്റമറ്റ രീതിയിൽ സമർപ്പിക്കാനും നേടിയെടുക്കാനും പൂർത്തിയാക്കാനും സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.