സൗജന്യ കിറ്റ് : സുരേന്ദ്രന് പിണറായിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാര്‍ നല്‍കുന്ന സൗജന്യ കിറ്റ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയതാണെന്ന് പറഞ്ഞ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന കിറ്റാണെങ്കില്‍ എന്തേ മറ്റു സംസ്ഥാനങ്ങളിലും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലും കൊടുക്കാത്തെതെന്ന് അദ്ദേഹം ചോദിച്ചു. എല്ലാവര്‍ക്കും കിറ്റ് ഇരിക്കട്ടെ എന്നാണ് സര്‍ക്കാര്‍ നിശ്ചയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ അക്കാര്യത്തില്‍ വന്ന വിമര്‍ശനം, ഇതെല്ലാം കേന്ദ്രസര്‍ക്കാര്‍ കൊടുത്തതാണ്, എന്നാല്‍ സംസ്ഥാനം കൊടുത്തു എന്ന് പറയുന്നതാണെന്നാണ്. എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ ഇത് കൊടുക്കണ്ടേ. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്ലേ. കാര്യങ്ങളെ എങ്ങനെയെല്ലാം വക്രീകരിക്കാം, ഉള്ളതിനെ എങ്ങനെ ഇല്ലാതാക്കാം. ഇതാണ് കേരളത്തിലെ കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും നേതാക്കള്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് പശ്ചാത്തലത്തില്‍ ജനങ്ങളെ സഹായിക്കാന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനം ഒരു മഹാകാര്യമൊന്നുമല്ല. ആ സഹായത്തിലൊന്നായിരുന്നു കിറ്റ് വിതരണം. ഒരു വിവേചനവുമില്ലാതെയാണ് കൊടുത്തത്.

എല്ലാവര്‍ക്കും കിറ്റ് ഇരിക്കട്ടെ എന്നാണ് സര്‍ക്കാര്‍ നിശ്ചയിച്ചത്. ഞങ്ങളാരും ഇത് കൊട്ടിഘോഷിക്കാന്‍ പോയിട്ടില്ല. നമ്മുടെ കേരളത്തില്‍ അതുമായി ബന്ധപ്പെട്ട് അനാവശ്യപ്രചരണത്തിന് പോയിട്ടില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ഇടതുപക്ഷ സര്‍ക്കാരിന് ലഭിക്കുന്ന ജനപിന്തുണ കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും ആശങ്കയിലാക്കിയെന്നും അതുകൊണ്ടാണ് കൃത്രിമ പ്രതീകങ്ങള്‍ സൃഷ്ടിച്ച്‌ ചര്‍ച്ച മാറ്റാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Media wings:

spot_img

Related Articles

Latest news