‘തള്ളിയതല്ല; മുഖ്യമന്ത്രിയുടെ അംഗരക്ഷകന്‍ രക്ഷപ്പെടുത്തിയതാണ്’: കോവൂ‌ര്‍ കുഞ്ഞുമോന്‍

തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കല്ല്യാണം കഴിക്കും

കൊല്ലം: ഒടുവില്‍ വിവാഹിതനാവാന്‍ തീരുമാനിച്ച്‌ കുന്നത്തൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ. തിരഞ്ഞെടുപ്പിന് ശേഷം ആലോചന തുടങ്ങും. മുഖ്യമന്ത്രിയുടെ അംഗരക്ഷകന്‍ തള്ളിയതല്ല തന്നെ രക്ഷിച്ചതാണ്. തന്നെ ആക്രമിച്ചു എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും കുഞ്ഞുമോന്‍ വ്യക്തമാക്കി.

നിയമ സഭയില്‍ വന്നിട്ടുളളതും നാട്ടില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയവുമാണ് തന്റെ വിവാഹം. നിയമസഭയില്‍ ശാസ്താംകോട്ട കായലിന്റെ സംരക്ഷണത്തിന് വേണ്ടി ഇരുപത് വര്‍ഷക്കാലം സംസാരിച്ച ആളാണ് ഞാന്‍. ആ തടാകത്തെ എന്റെ കാമുകിയായാണ് താന്‍ രൂപപ്പെടുത്തിയെടുത്തത്. ആ കാമുകിയുടെ സംരക്ഷണം ഉറപ്പുവരുത്തിക്കൊണ്ട് മാത്രമെ വിവാഹം കഴിക്കു എന്ന് പറഞ്ഞിരുന്നു. ജനങ്ങളുടെ, ആഗ്രഹം ഈ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അതുകൂടി ആലോചിക്കും. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ തന്റെ വിവാഹം പ്രതീക്ഷിക്കാമെന്നും കുഞ്ഞുമോന്‍ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ അംഗരക്ഷകന്‍ തന്നെ ആക്രമിച്ചു എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ്. മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയപ്പോള്‍ പൊലീസുകാര്‍ക്കും അംഗരക്ഷകര്‍ക്കും നിയന്ത്രിക്കാന്‍ പറ്റാത്ത തരത്തിലുളള തിരക്കായിരുന്നു. അദ്ദേഹത്തെ സ്വീകരിക്കാന്‍ താനും ഇലക്ഷന്‍ കമ്മിറ്റിയുടെ പ്രസിഡന്റും സെക്രട്ടറിയും റോഡില്‍ നിന്നും സ്വീകരിച്ച്‌ വേദിയിലേക്ക് കൊണ്ട് വരുമ്പോഴാണ് താന്‍ തിരക്കിനിടയില്‍പ്പെട്ടതും അംഗരക്ഷകര്‍ ഷര്‍ട്ടില്‍ പിടിച്ചതും.

ശേഷം മുഖ്യമന്ത്രിതന്നെ എന്നോട് മുന്നേ നടക്കാന്‍ പറയുകയായിരുന്നു. എന്നെ അപകടത്തില്‍ നിന്നും രക്ഷിച്ചതാണ് അംഗരക്ഷകന്‍. ബോധപൂര്‍വ്വം പിടിച്ചുമാറ്റിയതല്ല. അദ്ദേഹത്തിന് ഞാന്‍ എം.എല്‍.എ ആണെന്ന് അറിയാമായിരുന്നു എന്നും കോവൂര്‍ കുഞ്ഞുമോന്‍ വ്യക്തമാക്കി.

spot_img

Related Articles

Latest news