കേരളീയ ജീവിതത്തിന്റെ ഒരു ഘട്ടത്തെ എക്കാലവും പ്രസക്തമാക്കും വിധം സര്‍ഗാത്മകമായി സാഹിത്യത്തില്‍ അനശ്വരമാക്കിയ സാഹിത്യകാരനാണ് ഇല്ല എം.ടി. അതുകൊണ്ട്തന്നെ എം.ടിയുടെ പിറന്നാള്‍ ലോകത്തെവിടെയുമുള്ള മലയാളികള്‍ ആഘോഷമാക്കുന്നു. കാലം, മഞ്ഞ്, നാലുകെട്ട്, രണ്ടാമൂഴം, വാരണാസി തുടങ്ങിയ എം.ടി കൃതികളുമായി ആത്മഐക്യത്തിലായ പല തലമുറകളുണ്ട് കേരളത്തില്‍.
ജ്ഞാനപീഠം മലയാളത്തിലേക്ക് കൊണ്ട് വന്ന എം.ടി നമ്മുടെ ഭാഷയെ ദേശാന്തര പ്രശസ്തിയിലേക്ക് ഉയര്‍ത്തി. എം.ടിയുടെ പല കഥാ പാത്രങ്ങളും താദാത്മ്യം പ്രാപിച്ചു. ദേശീയ പുരസ്കാരത്തിനര്‍ഹമായ നിര്‍മ്മാല്യം സിനിമയിലെ വികാരതീവ്രതയാർന്ന മുഹൂര്‍ത്തങ്ങള്‍ ആവിഷ്കാര സ്വാതന്ത്ര്യം വെല്ലുവിളക്കപ്പെടുന്ന എല്ലാ കാലത്തും പ്രസക്തമായിരിക്കും. മലയാളഭാഷയുടേയും സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും വിലപ്പെട്ട ഈടുവെയ്പ്പായി കഴിഞ്ഞിട്ടുണ്ട് എം.ടി കൃതികള്‍. ഇങ്ങനെ പല നിലകളിലായി നമ്മുടെ ഭാഷയെ, സംസ്കാരതത്തെ ശക്തിപ്പെടുത്തി പോകുന്ന എം.ടിക്ക് പിറന്നാള്‍ ആശംസകള്‍.
ന്യൂസ് ഡെസ്ക് മീഡിയ വിങ്ങ്സ്