പിണറായിക്ക് ആശ്വാസം; വിജിലൻസ് അന്വേഷണം തടഞ്ഞ് സുപ്രീം കോടതി, ഹൈക്കോടതി ഉത്തരവ് റദ്ദാക്കി; ഇഡിക്കും വിമർശനം.

ന്യൂഡൽഹി: സി.എം.ആർ.എൽ-എക്സലോജിക്‌ ഇടപാടുമായി ബന്ധപ്പെട്ട വിജിലൻസ് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ആശ്വാസം. മാസപ്പടി കേസിൽ പിണറായി വിജയനെതിരായ
വിജിലൻസ് അന്വേഷണം സുപ്രീം കോടതി തടഞ്ഞു. മാസപ്പടി കേസിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകാൻ പിണറായി വിജയന് അനുമതി നൽകുകയും ചെയ്തു.

അപ്പീൽ നൽകാൻ പിണറായി വിജയന് ഒരാഴ്ചത്തെ സമയം നൽകിയിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി വാദം കേട്ട് ഉത്തരവ് പുറപ്പെടുവിക്കാൻ ആവശ്യപ്പെട്ടേക്കും. അതേസമയം, ഇ.ഡി. എടുത്ത കേസിന്റെ നിയമസാധുതയെക്കുറിച്ച് ഇപ്പോൾ ഒന്നും പറയുന്നില്ലെന്നും സുപ്രീം കോടതി പറഞ്ഞു.

അഴിമതി നിരോധനനിയമപ്രകാരമുള്ള അന്വേഷണം നടത്തുന്നത് നിയമപ്രകാരമായിരിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു. ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് പിഴവുണ്ടായിട്ടുണ്ടെന്നും സിംഗിൾ ബെഞ്ച് ഉത്തരവിൽ പരസ്പര വിരുദ്ധ കാര്യങ്ങളാണുള്ളതെന്നും ജസ്റ്റിസ് ജോയ് മാല ബാഗ്ചി ചൂണ്ടിക്കാട്ടി. ഇ.ഡിക്കും സുപ്രീം കോടതി മുന്നറിയിപ്പ് നൽകി. അധികാര പരിധി കടക്കരുത് എന്ന് ഇ.ഡിയോട് സുപ്രീം കോടതി വ്യക്തമാക്കി.

വിജിലൻസ് കേസെടുക്കാനുള്ള കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് പിണറായി വിജയൻ, ടി. വീണ, റിയാസ് ഉൾപ്പെടെയുള്ളവർ സുപ്രീംകോടതിയെ സമീപിച്ചത്. ഇതേത്തുടർന്ന് സുപ്രീംകോടതി പ്രത്യേക ബെഞ്ച് രൂപീകരിക്കുകയായിരുന്നു. ജസ്റ്റിസ് ജോയ് മാല ബാഗ്ചി, ജസ്റ്റിസ് വി. മോഹ്ന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.

spot_img

Related Articles

Latest news