മുഴപ്പിലങ്ങാട്: കാലവർഷം കടുത്തതോടെ മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്തിലെ നുറോളം വീട്ടുകാർ വെള്ളപ്പൊക്ക ഭീഷണിയിലായി. കഴിഞ്ഞ മഴയിൽ പുഴയിൽ വെള്ളം കയറി വീടുകളിലെത്തിയതിനെ തുടർന്ന് ഇവിടങ്ങളിൽ താമസിക്കുന്നവരെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിയിരുന്നു കാലവർഷം ശക്തിപ്രാപിച്ചതോടെ അന്നത്തേതിന് സമാനമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് പ്രദേശവാസികൾ പറയുന്നു
മാഹി ബൈപ്പാസ് റോഡിൽ അഞ്ചരകണ്ടി പുഴയ്ക്കു കുറുക നിർമ്മിക്കുന്ന പാലത്തിന് വേണ്ടി പുഴയിൽ ബണ്ട് കെട്ടിയതിനാലണ് കഴിഞ്ഞ വർഷം പുഴയോട് ചേർന്ന് നിൽക്കുന്ന പ്രദേശങ്ങളിൽ വെള്ളം കയറി നിൽക്കുന്നത്. അഞ്ചരക്കണ്ടി പുഴയിൽ പുതിയ പാലത്തിനായി കെട്ടിയ താൽക്കാലിക തടയണ മഴ കനത്ത സാഹചര്യത്തിൽ ചാലു കീറി വെള്ളമൊഴുകാനുള്ള സാഹചര്യമൊരുക്കണമെന്ന് പ്രദേശവാസികൾ ആവശ്യപെട്ടു.
Media wings: