പ്ലസ്‌ടു വിദ്യാര്‍ഥികളുടെ കാപ്പി ഗുളിക ലോകം കീഴടക്കി

കൊച്ചി : ഫില്‍ട്ടര്‍ കോഫി ഗുളിക രൂപത്തില്‍ തയ്യാറാക്കുന്ന ‘കാപ്പിഫൈല്‍’ എന്ന നവ സംരംഭ ആശയം ലോകശ്രദ്ധയിലെത്തിച്ച്‌ നേട്ടം കൊയ്ത് എറണാകുളം ഗവ. ഗേള്‍സ് എച്ച്‌എസ്‌എസിലെ പ്ലസ് ടു വിദ്യാര്‍ഥിനികള്‍. ലോകമാകെയുള്ള ബിസിനസ് ഗ്രൂപ്പുകളുടെ ശ്രദ്ധ പിടിച്ചു പറ്റി ഏറ്റവും ജനപ്രീതിയുള്ള ഉല്‍പ്പന്നമായി ‘കാപ്പിഫൈല്‍’ തെരഞ്ഞെടുത്തു.

യുവ സംരംഭകര്‍ക്കായി അമേരിക്ക ആസ്ഥാനമായ ടൈഗ്ലോബല്‍ നടത്തിയ ഓണ്‍ലൈന്‍ മത്സരത്തിലാണ് ‘കാപ്പിഫൈല്‍’ അവതരിപ്പിച്ച ടീമിന് പോപ്പുലര്‍ ചോയ്സ് അവാര്‍ഡ് ലഭിച്ചത്. പ്ലസ് ടു വിദ്യാര്‍ഥിനികളായ വി സൗന്ദര്യ ലക്ഷ്മി, എലീഷ അനോറി കടുത്തൂസ്, വി ഡിംപല്‍, ശിവനന്ദന എന്നിവരാണ് ആശയത്തിനുപിന്നില്‍.

വിദ്യാര്‍ഥിനികളെ അനുമോദിക്കാന്‍ ശനിയാഴ്ച രാവിലെ 10ന് സ്കൂളില്‍ നടക്കുന്ന ചടങ്ങ് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യും. പരിപാടിക്കായി കുട്ടികളെ സ്പോണ്‍സര്‍ ചെയ്ത് പരിശീലിപ്പിച്ചത് ടൈ കേരളയാണ്. അമേരിക്ക, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ ടീമുകളെ പിന്നിലാക്കിയാണ് കേരളത്തില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ വിജയം നേടിയത്.

പൂര്‍ണമായും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് സ്കൂളില്‍ ചടങ്ങ് സംഘടിപ്പിക്കുക. യോഗത്തില്‍ ടി ജെ വിനോദ് എംഎല്‍എ അധ്യക്ഷനാകും. കൊച്ചി കോര്‍പറേഷന്‍ മേയര്‍ എം അനില്‍ കുമാര്‍ മുഖ്യാതിഥിയാകും.

spot_img

Related Articles

Latest news