ശീതക്കാറ്റും മഞ്ഞുവീഴ്ചയും; 4400 വിമാനങ്ങള്‍ റദ്ദാക്കി

വാഷിങ്ടണ്‍: അതിശൈത്യം തുടരുന്നതിനിടെ ശീതക്കാറ്റും മഞ്ഞുവീഴ്ചയും കാരണം യു.എസില്‍ 4400 വിമാനങ്ങള്‍ റദ്ദാക്കി.

അവധിക്കാല യാത്രക്ക് തയാറെടുക്കുന്നവര്‍ക്ക് ഇത് കനത്ത തിരിച്ചടിയാണ് നല്‍കുന്നത്. വ്യാഴാഴ്ച 2350 വിമാനങ്ങളാണ് റദ്ദാക്കിയത്. വെള്ളിയാഴ്ച 2,120 വിമാനങ്ങളും റദ്ദാക്കി. മഞ്ഞുവീഴ്ചയെ തുടര്‍ന്ന് നിരവധി ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.ഏകദേശം 8,450 വിമാനങ്ങള്‍ വൈകുകയും ചെയ്യുന്നു. അമേരിക്കന്‍ എയര്‍ലൈന്‍, യുണൈറ്റഡ് എയര്‍ലൈന്‍, സൗത്ത് വെസ്റ്റ് എയര്‍ലൈന്‍ എന്നിവരുടെ വിമാനങ്ങളാണ് പ്രധാനമായും വൈകുന്നത്. സൗത്ത് വെസ്റ്റ് എയര്‍ലൈന്‍ 865 വിമാനങ്ങള്‍ വ്യാഴാഴ്ചയും 550 എണ്ണം വെള്ളിയാഴ്ചയും റദ്ദാക്കി.

അതേസമയം, ശീതക്കാറ്റില്‍ സ്ഥിതി ഇനിയും മോശമാകുമെന്ന മുന്നറിയിപ്പ് ഫെഡറല്‍ ഏവിയേഷന്‍ അതോറിറ്റി നല്‍കിയിട്ടുണ്ട്. ഇതുമൂലം ചിക്കാഗോ, ഡെട്രോയിറ്റ്, മിനിപോളിസ് എന്നിവിടങ്ങളില്‍ ഗതാഗത തടസ്സം നേരിടാം. നേരത്തെ മിഷിഗണ്‍, ഇല്ലിനോയിസ്, മിസൗറി എന്നിവിടങ്ങളിലെ ട്രെയിനുകളാണ് റദ്ദാക്കിയത്. ന്യൂയോര്‍ക്കിനും ചിക്കാഗോക്കും ഇടയിലുള്ള ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.

spot_img

Related Articles

Latest news