അഗർത്തല: ത്രിപുരയിൽ കർഫ്യൂ ലംഘിച്ച് വിവാഹാഘോഷം നടക്കുന്ന സ്ഥലത്തു കളക്ടർ നേരിട്ടെത്തി. അതിഥികളോട് പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടു. എതിർത്തവരെ അറസ്റ്റ് ചെയ്യാനും.
വെസ്റ്റ് ത്രിപുര കലക്ടര്‍ ശൈലേഷ് കുമാർ യാദവാണ് കല്യാണ മണ്ഡപത്തില്‍ പരിശോധന നടത്തിയത്. രാത്രി പത്തുമണി കഴിഞ്ഞും ആഘോഷങ്ങൾ അവസാനിക്കാത്തതാണ് നടപടിക്ക് കാരണം.
കളക്ടറുടെ നടപടിക്കെതിരെ നിരവധി പരാതികളും ഉയർന്നു. എന്നാൽ തൻ തന്റെ ഡ്യൂട്ടി മാത്രമേ ചെയ്തിട്ടുള്ളു എന്നാണ് കളക്ടറുടെ മറുപടി. കളക്ടർ റൈഡ് ചെയ്യുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്.
എന്നാൽ കളക്ടറുടേതു കടുത്ത നടപടിയെന്ന് ഭരണകക്ഷിയായ ബിജെപി നേതൃത്വം. നിരവധി എം എൽ എ മാർ ചേർന്ന് കലക്ടറെ സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് പരാതി നൽകി.