കൊടിയത്തൂർ :കോവിഡ് 19 ൻ്റെ അതിതീവ്ര വ്യാപന പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനത്തിൽ കോറെൻ്റെയിനിൽ കഴിയുന്നവർക്കുള്ള ഭക്ഷണ വിതരണത്തിനുള്ള കമ്മ്യൂണിറ്റി കിച്ചണിലേക്കുള്ള വിഭവ സമാഹരണോൽഘാടനം തോട്ടക്കുത്ത് നഫീസ ടീച്ചർ നൽകിയ കപ്പ ഏറ്റുവാങ്ങിക്കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷംലുലത്ത് നിർവ്വഹിച്ചു.
വൈസ് പ്രസിഡണ്ട് കരീം പഴങ്കൽ,സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ആയി ശ ചേലപ്പുറത്ത്,ബ്ലോക്ക് മെമ്പർ അഡ്വ.സുഫിയാൻ,പഞ്ചായത്ത് മെമ്പർമാരായ ശിഹാബ് മാട്ടുമുറി,കെ.ജി സീനത്ത്,മജീദ് രിഹ്ല,മറിയം കുട്ടിഹസ്സൻ,രതീഷ് കളക്കുടിക്കുന്നത്ത് തുടങ്ങിയവർ സംബന്ധിച്ചു.

